മലയാള മനോരമ ഓട്ടോ എക്സ്പോയ്ക്ക് തുടക്കം; സംസ്ഥാനത്തെ വലിയ വാഹന പ്രദര്‍ശനം

auto-expo
SHARE

വാഹനപ്രേമികള്‍ക്ക് ആവേശമായി മലയാള മനോരമ ഓട്ടോ എക്സ്പോയ്ക്ക് തുടക്കമായി. ദേശീയ കാര്‍ റേസിംഗ് താരമായ അര്‍ജുന്‍ ബാലു ഉദ്ഘാടനം നിര്‍വഹിച്ചു. അന്‍പതിലധികം ഓട്ടോമൊബെല്‍ ബ്രാന്‍ഡുകള്‍ പങ്കെടുക്കുന്ന പ്രദര്‍ശനം സംസ്ഥാനത്തെ ഏറ്റവും വലിയ വാഹന പ്രദര്‍ശനമാണ്. ആഡംബരക്കാറുകള്‍, ബൈക്കുകള്‍ , ഇലക്ട്രിക്ക് വാഹനങ്ങള്‍ , വിന്റേജ് കാറുകള്‍ തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്. നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍സെന്‍ററില്‍ ഞായറാഴ്ച വരെയാണ് എക്സ്പോ നടക്കുക . മലയാള മനോരമ ചീഫ് അസോസിയേറ്റ് എഡിറ്റര്‍ ആന്‍ഡ് ഡയറക്ടര്‍ റിയാദ് മാത്യു , ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്‍റ് ആന്‍ഡ് റീജണല്‍ ഹെഡ് എല്‍ദോസ് കുട്ടി കെ.എം തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡിന് ശേഷമെത്തുന്ന ഓട്ടോ എക്സ്പോ വലിയ ആവേശത്തോടെയാണ് സ്വീകരിക്കുന്നതെന്ന് കാര്‍ റേസിംഗ് താരം അര്‍ജുന്‍ ബാലു പറഞ്ഞു

MORE IN BUSINESS
SHOW MORE