വാക്കത്തണുമായി ലുലു ഗ്രൂപ്പ്; പതിനൊന്നായിരം പേർ പങ്കെടുത്തു

lulu-20
SHARE

ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കാനുള്ള ബോധവൽകരണത്തിന്റെ ഭാഗമായി യുഎഇയിൽ വാക്കത്തൺ സംഘടിപ്പിച്ച് ലുലു ഗ്രൂപ്പ്.  ദുബായ്, അൽഐൻ എന്നിവിടങ്ങളിലാണ് പരിപാടി നടന്നത്. രണ്ടിടത്തുമായി പതിനൊന്നായിരം പേർ പങ്കെടുത്തു. ബോളിവുഡ് നടനും മോഡലും ഫിറ്റ്നസ് വിദഗ്ധനുമായ ഡിനോ മോറിയ ആയിരുന്നു മുഖ്യാതിഥി. 

യുഎഇയുടെ സുസ്ഥിരതാ വർഷാചരണത്തിന് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ലുലു വാക്കത്തൺ സംഘടിപ്പിച്ചത്. വിവിധ സർക്കാർ ഏജൻസികളുടെ ഉൾപ്പെടെ സഹകരണത്തോടെ ആയിരുന്നു പരിപാടി. കോവിഡ് ഇടവേളക്ക് ശേഷം വീണ്ടും തുടങ്ങിയ വാക്കത്തണിനു ലഭിച്ച ജനപിന്തുണയിൽ ഏറെ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ്പ്‌ ഡയറക്ടർ എം.എ.സലിം പറഞ്ഞു. 

യോഗ സെഷൻ, ഫിറ്റ്നസ് ക്ലാസ്, സുംബ നൃത്തം, എയ്റോബിക്സ്, കുട്ടികൾക്കുള്ള പ്രത്യേക പരിപാടി എന്നിവയും  ഒരുക്കിയിരുന്നു. 

 lulu group walkathon in UAE 10000 people participated

MORE IN BUSINESS
SHOW MORE