പോപ്പീസിന്റെ 53-ാമത് ഷോറൂം മലപ്പുറത്ത് പ്രവർത്തനം തുടങ്ങി

കുഞ്ഞുടുപ്പുകളുടെ പ്രമുഖ ബ്രാൻഡായ പോപ്പീസിൻ്റെ അൻപത്തിമൂന്നാമത് എക്സ്ക്ലൂസീവ് ഷോറൂം മലപ്പുറം കോട്ടക്കലിൽ പ്രവർത്തനം ആരംഭിച്ചു. അമ്മമാരുടെ ബ്രാൻഡായ പോമ്മീസും തുറന്നു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം നിർവഹിച്ചു. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ, മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി , പോപ്പീസ് മാനേജിങ് ഡയറക്ടർ ഷാജു തോമസ് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി കോട്ടയ്ക്കൽ ഷോറൂമിൽ പ്രത്യേക ഓഫറുകളും സജ്ജമാക്കിയിട്ടുണ്ട്.