ആറ് കുടുംബങ്ങൾക്ക് വീട് വെച്ച് നൽകി മുത്തൂറ്റ് ഫിനാൻസ്

muthoot
SHARE

ഭവനരഹിതരായ ആറു കുടുംബങ്ങൾക്ക് മൂന്നുമാസം കൊണ്ട് വീട് വെച്ച് നൽകി മുത്തൂറ്റ് ഫിനാൻസ്. നിർമ്മാണം പൂർത്തിയായ വീടുകളുടെ താക്കോൽദാനം ഓർത്തഡോക്സ് സഭ അധ്യക്ഷൻ പരിശുദ്ധ ബസേലിയൂസ് മാർത്തോമ മാത്യൂസ് തൃതീയൻ  കാതോലിക്കാ ബാവ നിർവഹിച്ചു. മുത്തൂറ്റ് ഫിനാൻസ് ജോയിന്റ് എംഡി ജോർജ് തോമസ് മുത്തൂറ്റ് പരിപാടിയിൽ അധ്യക്ഷനായി. മാർ ഏലിയാ കത്തീഡ്രലിന്റെ പുതുപ്പള്ളിയിലെ സ്ഥലത്താണ് ഭവന നിർമ്മാണം നടന്നത്. 

മുത്തൂറ്റ് ഗ്രൂപ്പിന്റെ ആഷിയാന ചാരിറ്റി ഭവന നിർമ്മാണ പദ്ധതിയിൽ ഇതുവരെയും 257 വീടുകൾ പൂർത്തീകരിച്ച് നൽകിയിട്ടുണ്ട്. ആഷിയാന ചാരിറ്റി ഭവന നിർമ്മാണ പദ്ധതി മികച്ച മാതൃകയെന്ന് താക്കോൽദാനം നിർവഹിച്ച കാതോലിക്കാ ബാവ പറഞ്ഞു. കഴിഞ്ഞദിവസം റോട്ടറി ക്ലബ് ഓഫ് ട്രിവാന്‍ഡ്രം ഫീനിക്സിന്‍റെ സഹകരണത്തോടെ മുത്തൂറ്റ് ഫിനാൻസ്  തിരുവനന്തപുരം മീനങ്കല്‍ ട്രൈബല്‍ സ്കൂളിലെ അഫ്സല്‍, അഫ്സാന വിദ്യാര്‍ഥികള്‍ക്കും സ്നേഹവീട് നിര്‍മ്മിച്ചു നല്‍കിയിരുന്നു.

Muthoot Finance provided houses for six families

MORE IN BUSINESS
SHOW MORE