മലബാര്‍ ഗോള്‍‍ഡ് ആന്‍ഡ് ഡയമണ്ട്സ് മൂന്നൂറാമത് ഷോറൂം; യു.എസ് ഡാലസില്‍ പ്രവര്‍ത്തനം തുടങ്ങി

malabar-gold
SHARE

മലബാര്‍ ഗോള്‍‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ മുന്നൂറാമത് ഷോറൂം യു.എസിലെ ഡാലസില്‍ പ്രവര്‍ത്തനം തുടങ്ങി. കോളിന്‍ കൗണ്ടി കമ്മിഷണര്‍ സൂസന്‍ ഫ്ലെച്ചര്‍, ഫ്രിസ്കോ– ടെക്സസ് േമയര്‍ ജെഫ് ചെനി എന്നിവര്‍ ചേര്‍ന്ന് ഷോറൂം ഉദ്ഘാടനം ചെയ്തു. ഇന്റര്‍നാഷനല്‍  ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി അഹമ്മദ്,  വൈസ് ചെയര്‍മാന്‍ കെ.പി.അബ്ദുല്‍ സലാം , മലബാര്‍ ഗോള്‍‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഇന്ത്യ ഓപ്പറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഒ.അഷര്‍ എന്നിവര്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി പങ്കെടുത്തു.  യു.കെ, ബംഗ്ലദേശ്,ഓസ്ട്രേലിയ, കാനഡ തുടങ്ങി ഏഴ് രാജ്യങ്ങളില്‍ കൂടി പുതിയ ഷോറൂമുകള്‍ ഉടന്‍ തുറക്കും

MORE IN BUSINESS
SHOW MORE