
ഉപഭോക്താക്കള്‍ക്ക് വില്‍പനാന്തര സേവനം ഉറപ്പാക്കാന്‍ പുതിയ പദ്ധതിയുമായി ഓക്സിജന്‍. ഡിജിറ്റല്‍, ഗൃഹോപകരണ പരിപാലന രംഗത്തെ മുന്‍നിര കമ്പനിയായ ഓണ്‍സൈറ്റ് ഗോ–യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ഉല്‍പ്പനങ്ങള്‍ക്കുണ്ടാകുന്ന എല്ലാത്തരം കേടുപാടുകളില്‍ നിന്നും പരിരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഓക്സിജന്‍ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ.കെ.തോമസ് കൊച്ചിയില്‍ പറഞ്ഞു.