ഓള്‍ കേരള നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനീസ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്തു

nbfc-02
SHARE

ഓള്‍ കേരള നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനീസ് അസോസിയേഷന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ കൂട്ടായ്മയാണ് പുതിയ സംഘടന. നിലവില്‍ 127 സ്ഥാപനങ്ങളാണ് സംഘടനയില്‍ അംഗങ്ങളായുള്ളത്. ഈ മേഖലയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും, സംഘടിതമായി പ്രശ്നങ്ങളെ അധികാരികള്‍ക്ക് മുന്നിലെത്തിക്കാനും ലക്ഷ്യമിട്ടാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ഉമ തോമസ് എം.എല്‍.എ, അസോസിയേഷന്‍ ചെയര്‍മാന്‍ ജോസ്കുട്ടി സേവ്യര്‍, വൈസ് ചെയര്‍മാന്‍ ഐ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

MORE IN BUSINESS
SHOW MORE