വിരമിക്കൽ കാലം ആസ്വാദ്യകരമാക്കാം; വരൂ, ഈ പന്ത്രണ്ടര ഏക്കര്‍ വിളിക്കുന്നു

വിരമിക്കൽ കാലം ആസ്വാദ്യകരമാകണം. അതിനായി ഇതേവരെ കാണാത്ത, കേൾക്കാത്ത ഒരു ലോകം. ഈ വിശ്രമകാലത്ത് സുരക്ഷിതവും സന്തോഷകരവുമായ ജീവിതം നയിക്കുന്നതിന് അവസരമൊരുക്കുകയാണ് അനന്താ ലിവിങ്. സീനിയര്‍  ലിവിങ് പ്രോജക്ടാണിത്. സന്തോഷകരമായ റിട്ടയർമെൻറ് ജീവിതം ആഗ്രഹിക്കുന്ന ദമ്പതികൾക്കും,  ഏറ്റവും സുരക്ഷിതമായ ‌ഒരു ജീവിതശൈലിയാണ് അനന്താ ലിവിങ് ഉറപ്പാക്കുന്നത്. ജോലിയുടെ തിരക്കും ടെന്‍ഷനും കഴിയുമ്പോഴേക്ക് നിങ്ങൾ കരുതിവച്ച ഒരു സ്വപ്നം ഉണ്ടാകില്ലേ, അതിന് പിന്നാലെ പായാന്‍  പറ്റിയ ഒരിടം. വിഡിയോ കാണാം: 

പാലക്കാട് തേനൂരിൽ സ്ഥിതി ചെയ്യുന്ന പന്ത്രണ്ടര ഏക്കറിൽ നൂറിലധികം ആഡംബര അപ്പാർട്ട്മെന്റുകളാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറികളടങ്ങിയ അപ്പാർട്ട്‌മെന്റുകളും ലഭ്യമാണ്. കമ്യൂണിറ്റി ഡൈനിങ് സ്‌പേസ്, ലൈബ്രറി, ഇൻഡോർ ഗെയിംസ്, മിനി തിയറ്റർ, കമ്മ്യൂണിറ്റി ഹാൾ, ഗസ്റ്റ് റൂംസ്, ആയുവേദിക് സ്പാ, സലൂൺ, ബ്യൂട്ടി പാർലർ, സ്വിമ്മിങ് പൂൾ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. 24 മണിക്കൂറും നഴ്സിങ് സേവനങ്ങള്‍ക്കു സെക്യൂരിറ്റി സർവീസിനും പുറമെ അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സർവീസ് സൗകര്യങ്ങളും ലഭ്യമാണ്. സമാനചിന്താഗതിയുള്ളവരുമായി ഇടപഴകാനും, അവരുമായി ചേർന്ന് ആക്ടിവിറ്റികളില്  ഏർപ്പെടാനുള്ള സൗകര്യങ്ങളുമുണ്ട്. 

മൂന്നു പതിറ്റാണ്ടുകളായി വാസ്തുവിദ്യയിൽ പ്രവര്‍ത്തിക്കുന്ന ആർക്കിടെക്റ്റ് ടോണി ജോസഫ് കൈനടിയുടെ നേതൃത്വത്തിൽ സ്ഥപതി ഗ്രൂപ്പാണ് അനന്ദ ലിവിംഗിൻറെ വാസ്തുവിദ്യ ചെയ്തിരിക്കുന്നത്. സീനിയര്‍

 കമ്മ്യൂണിറ്റിയുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി, അത് പരിഹരിക്കുംവിധമാണ് അപാർട്മെന്റുകളുടെ രൂപകൽപന.  മികച്ച ഭക്ഷണം ഏറ്റവും ഫ്രഷ് ആയിട്ട് ലഭിക്കുന്നുവെന്നതും മറ്റൊരു പ്രത്യേകത. ‌കുട്ടികളോ മറ്റ് അടുത്ത ബന്ധുക്കളോ എത്തിയാല്‍  സ്വന്തം വീട്ടിൽ താമസിക്കുന്ന പോലെതന്നെ അവർക്കും നിങ്ങളോടൊപ്പം താമസിക്കാം. കൂടുതൽ മുറികൾ ആവശ്യമെങ്കില്

 ഗസ്റ്റ് റൂമുകളും ലഭ്യമാണ്. മാത്രമല്ല, കൃഷിയില്‍  താല്പര്യമുള്ളവര്‍ക്കായി ജൈവകൃഷിക്കുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മഴവെള്ള സംഭരണം, വേസ്റ്റ് മാനേജ്‌മെന്റ്, സോളർ പാനലുകളിലൂടെ വൈദ്യുതി ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള പ്രൊജക്റ്റ് കേരളത്തില്  വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുകയാണ്.