ഗര്‍ഭാവസ്ഥ മുതല്‍ പ്രസവാനന്തര സംരക്ഷണം വരെ; ആയുര്‍വേദത്തിലൂടെ ആരോഗ്യവതിയാകാം

ഒരു കുഞ്ഞ്  ജനിക്കാന്‍ പോകുന്നു എന്ന് അറിയുന്ന നിമിഷം തോട്ട് കുഞ്ഞ് ജനിച്ചുവീഴും വരെ പല വ്യത്യാസങ്ങളാണ് സ്ത്രീ ശരീരത്തിലുണ്ടാവുക. എന്നാല്‍ ഈ രണ്ടു ഘട്ടത്തിലും ആരോഗ്യപരിപാലനം പ്രധാനമാണ്. ഗര്‍ഭധാരണം ഒരു നാചുറല്‍ പ്രോസസ് ആണെന്ന് പറഞ്ഞാലും സ്ത്രീയുടെ ആരോഗ്യ പരിപാലനത്തിലൂടെ മാത്രമേ ഇതിനു പൂര്‍ണ്ണത വരുകയുള്ളു. അതുകൊണ്ട് തന്നെ പ്രസവാനന്തര ശുശ്രൂഷ പ്രധാന ഘടമായി മാറുന്നു. ഇത്തരത്തില്‍  പ്രസവരക്ഷ വിജയകരമായി ആയുര്‍വേദത്തിലൂടെ നടപ്പിലാക്കുകയാണ് കണ്ടംകുളത്തി. വിഡിയോ കാണാം

പണ്ടുകാലത്തേ കണ്ടുവരുന്ന കുഴമ്പുരീതികളാണ് ഇവിടെയും ഉപയോഗിക്കുന്നത്. പ്രസവ കാലത്തെ ഒരോ സ്ത്രീകളുടെയും ആരോഗ്യത്തിനു ഉചിതമായ മരുന്നുകളും ഇവിടെ കാണാം. വിവിധ അസുഖങ്ങള്‍ ഉള്ളവരെ കണ്ടംകുളത്തി കൃത്യമായ രീതിയിലാണ് സംരക്ഷിക്കുക. പ്രസവം നടക്കുന്നതോടെ പലര്‍ക്കും പല രീതിയിലുള്ള അസുഖങ്ങളുണ്ടാകുന്നു. ഇത് കണ്ടെത്തി അതിന് ഉദാത്തമായ ഭക്ഷണവും ഇവിടെ ക്രമീകരിക്കുന്നു. കഷായം, അരിഷ്ടവും, ലേഹ്യങ്ങളും ഇവിടെ നിര്‍മിക്കുന്നു. 

കാലവസ്ഥയ്ക്ക് അനുബന്ധമായാണ് കണ്ടംകുളത്തിയുടെ പരിപാലനം നടക്കുന്നത്.  മഴക്കാലത്താണ് രോഗങ്ങള്‍ പെട്ടെന്ന് ബാധിക്കുന്നത്. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കുറയുന്നതാണ് ഇതിനുള്ള പ്രധാന കാരണം. തെറ്റായ ആഹാരരീതി, വ്യായാമത്തിന്‍റെ കുറവ്, മാറിവരുന്ന ഋതുക്കള്‍ക്കനുസരണമല്ലാത്ത ജീവിതചര്യകള്‍ തുടങ്ങിയവ രോഗപ്രതിരോധശേഷി കുറയ്ക്കുന്ന ഘടകങ്ങളാണ്. വേനല്‍ക്കാലത്ത് വര്‍ദ്ധിക്കുന്ന വാതം വര്‍ഷകാലത്തെ പെട്ടെന്നുളള തണുപ്പില്‍ കോപിക്കുന്നു. അത്യുഷ്ണത്തില്‍ നിന്നും പെട്ടെന്നുള്ള പ്രകൃതിയുടെ വ്യതിയാനം മനുഷ്യനിലും പ്രതിഫലിക്കും. ദഹനശക്തിയെ ഉത്തേജിപ്പിച്ച് ത്രിദോഷങ്ങളെ സമാവസ്ഥയില്‍ കൊണ്ടുവരുന്നതുമായ എല്ലാ ആഹാരവിഹാരങ്ങളും ഔഷധങ്ങളും ചികിത്സാക്രമങ്ങളും കര്‍ക്കിടമാസത്തില്‍ അത്യാവശ്യമാണ്. ഇതെല്ലാം പരിഗണിച്ചുള്ള സംരക്ഷണമാണ് ഇവിടെ. www.ayursoukhyam.com