ഗ്രൂപ്പുകൾ ശല്യമായി തോന്നുന്നുണ്ടോ?; വാട്സാപ്പിൽ പുതിയ ഫീച്ചർ

ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞ മെസേജ് പ്ളാറ്റ്ഫോമാണ് വാട്സാപ്പ്. വാർത്തകൾ അറിയാനും ചാറ്റിങ്ങുകൾക്കും ബിസിനസുകൾക്കും .. അങ്ങനെ വാട്സാപ്പിന്റെ സാധ്യതകൾ അനന്തമാണ്. പലർക്കും ചുരുങ്ങിയത് അഞ്ചു ഗ്രൂപ്പുകളെങ്കിലും ഫോണിൽ കാണും. ബാല്യകാല സുഹൃത്തുക്കൾ, പഴയ സഹപാഠികൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ തുടങ്ങിയവരടങ്ങുന്നതായിരിക്കും മിക്കവരുടേയും ഗ്രൂപ്പുകൾ. 

എന്നാൽ ചിലപ്പോഴെങ്കിലും ഈ ഗ്രൂപ്പുകളിലെ മെസേജുകളും വിഡിയോകളും ഫോട്ടോകളും ബുദ്ധിമുട്ടായി മാറാം. ഇതിനുള്ള പരിഹാരം ഗ്രൂപ്പ് മ്യൂട്ട് ചെയ്യുക എന്നതാണ്. എന്നാൽ മ്യൂട്ട് ചെയ്യുന്നതിനു ഒരു പരിധിയുണ്ട്. എട്ടു മണിക്കൂർ, ഒരാഴ്ച, ഒരു വർഷം എന്നിങ്ങനെയാണ് നിശബ്ദമാക്കാൻ സാധിക്കുന്നതിന്റെ പരിധി. ഈ പ്രശ്നത്തിനു പരിഹാരവുമായിട്ടാണ് വാട്സാപ്പിന്റെ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. അതായത് ഒരു ഗ്രൂപ്പിനേയോ വ്യക്തികളേയോ എക്കാലത്തേക്കുമായി നിശബ്ദമാക്കാനുള്ള ഫീച്ചർ. ഒരു യൂസറുടെ ഇൻഫോയിലോ ഗ്രൂപ്പ് ഇൻഫോയിലോ പോയി മ്യൂട്ട് നോട്ടിഫിക്കേഷൻ ക്ളിക്ക് ചെയ്താൽ മാത്രം മതി. നേരത്തെ ഗ്രൂപ്പിെന മാത്രം മ്യൂട്ട് ചെയ്യാനാകുെമന്നായിരുന്നു പറഞ്ഞിരുന്നത്.