ഓണവിപണി സജീവമാക്കി അജ്മി ഗ്രൂപ്പ്; മുപ്പതിലേറെ ഉത്പന്നങ്ങൾ വിപണിയിൽ

കോവിഡ് പ്രതിസന്ധിക്കിടയിലും ഓണവിപണി സജീവമാക്കി കോട്ടയം ഈരാറ്റുപേട്ടയിലെ അജ്മി ഗ്രൂപ്പ്.  മുപ്പതിലേറെ ഉത്പന്നങ്ങളാണ് ഈ ഓണക്കാലത്തും വിപണിയിലെത്തിച്ചത്. 

സാമ്പാര്‍പൊടി മുതല്‍ പുട്ടുപ്പൊടിവരെ ഏലക്കാ ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഓണവിപണിയില്‍ അജ്മിയുടേതായി എല്ലാമുണ്ട്. മലയാളികളുടെ ഇടയില്‍ അജ്മി ഇടംപിടിച്ചിട്ട് ഇരുപത്തിയഞ്ച് വര്‍ഷം പിന്നിട്ടു. ഗള്‍ഫ് രാജ്യങ്ങളിലും യൂറോപ്പിലും അജ്മിയുടെ ഉത്പന്നങ്ങള്‍ വിപണി കണ്ടെത്തി. ഒരുമാസം 150ടണ്‍ ഉത്പന്നങ്ങളാണ് വിദേശത്ത് അജ്മി ഒരുമാസം വിറ്റഴിക്കുന്നത്. പുട്ടുപൊടിയാണ് അജ്മിയുടെ സവിശേഷ ഉത്പന്നം. ഈരാറ്റുപേട്ടയില്‍ പലചരക്കുക്കട നടത്തിയിരുന്ന  അബ്ദുല്‍ഖാദറാണ് അജ്മിയുടെ സ്ഥാപകന്‍. അദ്ദേഹത്തിന്‍റെയും  മൂന്ന് മക്കളുടെയും കഠിനപ്രയ്തനമാണ് അജ്മിയുടെ വളര്‍ച്ചയ്ക്ക് ഇന്ധനമായത്.

ഈരാറ്റുപേട്ടയിലെ ഫാക്ടറിയില്‍ നിന്നാണ് ഉത്പന്നങ്ങള്‍ വിപണിയിലെത്തുന്നത്.  250 തൊഴിലാളികള്‍ ഇവിടെ ജോലിചെയ്യുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തനം. അജ്മിയുടെ രണ്ടാമത്തെ ഫാക്ടറിയും ഉടന്‍ ഈരാറ്റുപേട്ടയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അജ്മി റെഡി ടു കുക്ക് വിഭവങ്ങളും ഓണത്തിന് പിന്നാലെ വിപണിയിലെത്തും.