ചരക്കു സേവന നികുതി വർധനവ് ഘട്ടംഘട്ടമായി; ചർച്ച

ചരക്ക് സേവന നികുതി നിരക്കുകളില്‍  ഒറ്റയടിക്ക് വര്‍ധന ഉണ്ടായേക്കില്ലെന്ന് സൂചന. ഘട്ടം ഘട്ടമായി നികുതി സ്ലാബുകള്‍ ഉയര്‍ത്താനാണ് ആലോചന 

നികുതി വരുമാനം കുറയുകയും സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തതോടെയാണ് ചരക്ക് സേവന നികുതി നിരക്കുകള്‍ കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരുകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. നിരക്കുകളില്‍ എത്രത്തോളം വര്‍ധന വരുത്തണമെന്നതും സ്ലാബുകളില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും സംസ്ഥാനങ്ങളുമായി സമിതി ചര്‍ച്ച നടത്തുകയാണ്. വിലക്കയറ്റം ഇപ്പോള്‍ തന്നെ രൂക്ഷമായ സ്ഥിഥതിക്ക് നികുതി നിരക്കുകളില്‍ ഒറ്റയടിക്കുളള വര്‍ധന ഗുണകരമാകില്ലെന്നാണ് വിലയിരുത്തല്‍. ഘട്ടം ഘട്ടമായി മാത്രം നിരക്കുകള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഇപ്പോള്‍ ആലോചന.

 ജിഎസ്ടിയില്‍ ഉള്‍പ്പെടാത്ത 150 ഉല്‍പ്പന്നങ്ങള്‍ ഉണ്ട്. ഇതില്‍ ഏതെങ്കിലും നികുതി പരിധിക്കുളളില്‍ കൊണ്ടു വരണോ എന്ന് പരിശോധിക്കുന്നുണ്ട്. കൂടാതെ 260 ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ സ്ലാബായ 5 ശതമാനത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇതും പുനര്‍നിര്‍ണയിക്കും.സമിതി നല്‍കുന്ന നിര്‍ദേശങ്ങള്‍ ജിഎസ്ടി കൗണ്‍സില്‍ പരിശോധിക്കും. നികുതി വരുമാനം ഉയര്‍ത്തുന്തിനുളള നിര്‍ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാനങ്ങളോട് ജിഎസ്ടി കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്