റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ നികുതി വെട്ടിപ്പ്; ഫ്ലാറ്റ് നിര്‍മാതാക്കളിൽ നിന്ന് 26 കോടി പിഴയീടാക്കി

സംസ്ഥാനത്ത് റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ നികുതി വെട്ടിപ്പ്. 162 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയത്. പതിനഞ്ച് റിയൽ എസ്റ്റേറ്റ് ഇടപാടുകാർ നികുതി വെട്ടിച്ചുവെന്നും 703 കോടി രൂപയുടെ വരുമാനത്തിന് ജിഎസ്ടി അടച്ചില്ലെന്നും തെളിഞ്ഞു. നികുതി വെട്ടിച്ച ഫ്ലാറ്റ് നിർമാതാക്കളിൽ നിന്നടക്കം 26 കോടി രൂപ പിഴയായി ഈടാക്കിയതായും ജി.എസ്.ടി വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Massive tax evasion in the real estate sector