കിടക്ക നിർമാണ മേഖലയിൽ അഭിമാനകരമായ 14 വർഷങ്ങൾ; വിജയഗാഥയുമായി പെപ്സ്

കിടക്ക നിര്‍മാണ മേഖലയില്‍ 14 വര്‍ഷം പൂര്‍ത്തിയാക്കി പെപ്സ് ഇന്‍ഡസ്ട്രീസ്. സ്പ്രിംഗ് മാട്രസുകള്‍ രാജ്യത്ത് ജനപ്രിയമാക്കിയത് പെപ്സാണ്. ആധുനിക സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്തമായ കിടക്കകള്‍ തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

പത്ത് വര്‍ഷം വാറണ്ടിയുമായി കിടക്കകള്‍ വിപണിയിലെത്തിച്ചായിരുന്നു പെപ്സിന്‍റെ തുടക്കം. ഡെനിം കിടക്കകള്‍, ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചു. ബ്രിട്ടിഷ് ടച്ച് ഫിനിഷ് ഉള്ള ടെറ്റാനിയയാണ് നിലവിലെ പുതിയ മോഡല്‍. പതിനാല് വര്‍ഷം കൊണ്ട് വിപണിയില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കാനായെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

അലര്‍ജി ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കായി ഒാര്‍ഗാനിക് പ്രതലമുള്ള കിടക്കകളും കഴിഞ്ഞ വര്‍ഷം പെപ്സ് വിപണിയില്‍ എത്തിച്ചിരുന്നു. ഇത്തരം കിടക്കകളില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് കമ്പനി. കുറ‍ഞ്ഞ നിരക്കില്‍ വ്യത്യസ്തതയാര്‍ന്ന കൂടുല്‍ മോഡലുകള്‍ ഉടന്‍ വിപണിയിലെത്തിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.