വിൽപന ഇടിഞ്ഞു; ഉൽപാദനം വെട്ടിക്കുറച്ച് മാരുതി സുസുകി

വില്‍പന കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് തുടര്‍ച്ചയായ എട്ടാംമാസവും ഉല്‍പാദനം വെട്ടിക്കുറച്ച് മാരുതി സുസുകി. സെപ്തംബര്‍ മാസത്തില്‍ ഉല്‍പാദനം 17 ശതമാനമാണ് കുറച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ 1.60 ലക്ഷം വാഹനങ്ങള്‍ ഉല്‍പാദിപ്പിച്ച സ്ഥാനത്ത് ഇത്തവണ 1.3 ലക്ഷം വാഹനങ്ങള്‍ മാത്രമാണ് മാരുതി നിര്‍മിച്ചത്.

ഇതിനിടെ രാജ്യത്തെ ഏറ്റവും വില കുറഞ്ഞ കാറെന്ന വിശേഷണവുമായി എത്തിയ ടാറ്റാ നാനോയുടെ ഒറ്റ യൂണിറ്റ് പോലും ഈ വര്‍ഷം നിര്‍മിച്ചില്ല. ഈ വര്‍ഷം ആകെ ഒരു നാനോ കാര്‍ മാത്രമാണ് വിറ്റത്. സുരക്ഷ,മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ നാനോയുടെ ഉല്‍പാദനം അവസാനിപ്പിച്ചേക്കും.