തലകീഴായി മറിഞ്ഞു; പോറൽ പോലും പറ്റാതെ യാത്രക്കാർ; വീണ്ടും ടാറ്റ െനക്സോൺ

Image Courtesy: GaadiWaadi

സുരക്ഷയുടെ കാര്യത്തില്‍ ഏറെ പ്രശംസ നേടിയ ഇന്ത്യന്‍ വാഹനമാണ് ടാറ്റ നെക്‌സോണ്‍. എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കിയ ആദ്യ ഇന്ത്യന്‍ വാഹനം എന്ന ഖ്യാതിയും ടാറ്റയുടെ ഈ കരുത്തനാണ്.

ഇപ്പോഴിതാ പരസ്യത്തിൽ മാത്രമല്ല നിക്സോണിന്റെ കരുത്തെന്ന് തെളിയിക്കുകയാണ് ഗോവയിൽ നടന്ന് ഒരു അപകടവിവരണം. അപകടത്തില്‍പ്പെട്ട് തലകീഴായി മറിഞ്ഞിട്ടും വാഹനത്തിലെ നാല് യാത്രക്കാരും പോറല്‍പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതും വാഹനത്തിന് നിസാര കേടുപാടുമാണ് സംഭവിച്ചത്. 

Image Courtesy: GaadiWaadi

ഗോവന്‍ സ്വദേശിയായ ശ്രീജിത്തും കുടുംബവും സഞ്ചരിച്ചിരുന്ന ടാറ്റ നെക്‌സോണാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വെട്ടിച്ചുമാറ്റുമ്പോള്‍ പ്രായമായ ഒരു സ്ത്രീ നടന്നുവരുന്നതുകണ്ട് വീണ്ടും വാഹനം വെട്ടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.

എന്നാല്‍, ഇത്രയും വലിയ അപകടമുണ്ടായിട്ടും നെക്‌സോണിന്റെ റൂഫില്‍ മാത്രമാണ് കാര്യമായി കേടുപാട് സംഭവിച്ചത്. നെക്‌സോണിന്റെ ദൃഢത എന്റെയും കുടുംബത്തിന്റെയും ജീവന്‍ രക്ഷിച്ചെന്ന കുറിപ്പോടെ ശ്രീജിത്ത് കുമാറാണ് ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.