എംജി ഹെക്ടറിന്‍റെ ബുക്കിംഗ് നിര്‍ത്തി; കാരണം ഇത്

എംജി മോട്ടോഴ്സ് ഇന്ത്യയിലാദ്യമായി പുറത്തിറക്കുന്ന വാഹനം ഹെക്ടറിന്‍റെ ബുക്കിംഗ് നിര്‍ത്തി വെച്ചു. 45 ദിവസങ്ങള്‍ കൊണ്ട് ബുക്കിംഗ് ഇരുപതിനായിരം കടന്ന സാഹചര്യത്തിലാണ് നടപടി. ഈ വര്‍ഷത്തെ വില്‍പന ലക്ഷ്യം 20 ദിവസത്തിനുളളില്‍ തന്നെ കൈവരിക്കാന്‍ കമ്പനിക്കായി. 

ബുക്ക് ചെയ്ത ഉപയോക്താക്കള്‍ക്ക് സമയബന്ധിതമായി വാഹനം കൈമാറാന്‍ വേണ്ടിയാണ് ബുക്കിംഗ് നിര്‍ത്തി വെച്ചിരിക്കുന്നതെന്ന് എംജി മോട്ടോഴ്സ് അറിയിച്ചു. ഒരു മാസം 2000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുളള ശേഷി മാത്രമേ നിലവില്‍ കമ്പനിക്കുളളുൂ. 12.18 ലക്ഷം രൂപ മുതലാണ് ഹെക്ടറിന്‍റെ വില.