ഭക്ഷ്യമാലിന്യ സംസ്കാരത്തിന് പുതുമാർഗവുമായി ‘ഫുഡ് സൈക്ലര്‍ ഹോം’

ഭക്ഷ്യമാലിന്യ സംസ്കരണരംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി ‘ഫുഡ് സൈക്ലര്‍ ഹോം’ വിപണിയില്‍. കനേഡിയന്‍ കമ്പനിയായ ഫുഡ് സൈക്കിള്‍ സയന്‍സ് കോര്‍പറേഷന്റെ സഹകരണത്തോടെ മേലേടം ട്രേഡേഴ്സാണ് ‘ഫുഡ് സൈക്ലര്‍ ഹോം’ രാജ്യത്ത് ആദ്യമായി അവതരിപ്പിക്കുന്നത്. ഭക്ഷ്യമാലിന്യങ്ങള്‍ വീടുകളിലും ഹോട്ടലുകളിലും സംസ്കരിക്കാന്‍ കഴിയും എന്നതാണ് പ്രത്യേകത. 

വീടുകളിലെയും ഹോട്ടലുകളിലെയും ഭക്ഷ്യമാലിന്യങ്ങള്‍ ഒരൊറ്റ ദിവസത്തിനുള്ളില്‍ സംസ്കരിക്കാന്‍ കഴിയും എന്നതാണ് ഫുഡ് സൈക്ലര്‍ ഹോമിന്റെ പ്രത്യേകത. പരമ്പരാഗത രീതിയില്‍ കംപോസ്റ്റിങ് പ്രക്രിയയ്ക്ക് അധ്വാനവും സമയവും ഏറെ ആവശ്യമാണ്. എന്നാല്‍ ഫുഡ് സൈക്ലര്‍ ഹോം ഭക്ഷ്യമാലിന്യ സംസ്കരണത്തിന് പുതിയ വിപ്ലവം സൃഷ്ടിക്കുകയാണ്. വീടുകളില്‍ രണ്ട് കിലോഗ്രാം മാലിന്യം സംസ്കരിക്കാന്‍ കഴിയുന്ന ഉല്‍പന്നമാണ് വിപണിയില്‍ ഉള്ളത്. ഇത് കംപോസ്റ്റാക്കാന്‍ നാലു മുതല്‍ അഞ്ചു മണിക്കൂര്‍ സമയം മാത്രമെ ആവശ്യമുള്ളൂ. സംസ്കരണത്തിലൂടെ പുറത്തുവരുന്ന കംപോസ്റ്റ് കൃഷിക്കും മറ്റും ഫലപ്രദമായ വളമായി ഉപയോഗിക്കാം. 

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മേയര്‍ സൗമിനി ജയിന്‍ ഫുഡ് സൈക്ലര്‍ ഹോം വിപണിയില്‍ അവതരിപ്പിച്ചു. നടന്‍ ശ്രീനിവാസന്‍, സെലിബ്രിറ്റി ഷെഫ് നൗഷാദ് എന്നിവര്‍ സന്നിഹിതരായിരുന്നു. വീട്ടാവശ്യത്തിന് പുറമെ വ്യാപാര സമുച്ചയങ്ങള്‍, തദ്ദേശസ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലെ ഭക്ഷ്യമാലിന്യങ്ങളുടെ സംസ്കരണത്തിനായി ഫുഡ് സൈക്ലര്‍ ഉടന്‍ തന്നെ പുറത്തിറക്കുമെന്ന് മേലിടം ട്രേഡേഴ്സ് ചെയര്‍മാന്‍ ജോസഫ് ചാക്കോ അറിയിച്ചു.