ഫ്ലിപ്കാര്‍ട്ടിനു പുറകെ, ആമസോണും; ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ഇഎംഐ

ഫ്ലിപ്കാര്‍ട്ടിനുപുറകെ, ഉപഭോക്താക്കള്‍ക്ക് ഇഎംഐ സ്കീമുമായി ആമസോണും. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് ഡെബിറ്റ് കാര്‍ഡുകളുള്ളവര്‍ക്ക് ഒരു ലക്ഷം രൂപവരെയുള്ള പര്‍ച്ചേസുകള്‍ നടത്താം. അതേസമം, ബാങ്കുകള്‍ നിശ്ചയിക്കുന്ന യോഗ്യതയുള്ളവര്‍ക്കാണ് പദ്ധതി ലഭ്യമാകുക. 

ഐസിഐസിഐ, ആക്സിസ് ബാങ്ക് കാര്‍‍ഡുകളുള്ളവര്‍ ചുരുങ്ങിയത് എണ്ണായിരം രൂപയുടെ പര്‍ച്ചേസ് നടത്തണം. എച്ചഡിഎഫ്സി ഡെബിറ്റ് കാര്‍ഡുള്ളവര്‍ പതിനായിരം രൂപയുടേയും.