പ്രളയക്കെടുതിയില്‍ സിനിമാമേഖലയ്ക്ക് വൻ നഷ്ട്ടം

പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ തിയറ്ററുകള്‍ക്കടക്കം സിനിമാമേഖലയില്‍ മുപ്പതുകോടി രൂപയുടെ നഷ്ടമുണ്ടായതായി ഫിലിം ചേംബര്‍ ഒാഫ് കോമേഴ്സ് .  അതെസമയം ഒാണക്കാലമലയാളചിത്രങ്ങളുടെ റീലിസ് ‌നീട്ടി . സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ ഘട്ടംഘട്ടമായി ചിത്രങ്ങള്‍ റിലീസ് െചയ്യാനാണ് തീരുമാനം.

തിയറ്ററുകളില്‍ വെള്ളം കയറിയതടക്കം സിനിമാമേഖലയില്‍ മുപ്പതുകോടി രൂപയുടെ നഷ്ടമുണ്ടായതായാണ് ഫിലിം ചേംബറിന്റെ കണക്ക്. അതുകൊണ്ടുതന്നെ പുതിയ മലയാളചിത്രങ്ങള്‍ ഇപ്പോള്‍ റിലീസ് ചെയ്യാനും കഴിയില്ല. പൃഥ്വിരാജിന്റെ രണം , ടൊവീനോയുെടെ തീവണ്ടി എന്നീ ചിത്രങ്ങള്‍ അടുത്തമാസം ഏഴിന് തിയറ്ററിലെത്തും. 14ന് പടയോട്ടവും 20ന് മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ളോഗും ഫഹദ് ഫാസിലിന്റെ വരത്തന്‍ തുടങ്ങിയ ചിത്രങ്ങളും 28ന് ചാലക്കുടിക്കാരന്‍ ചങ്ങാതിയും റിലീസ് ചെയ്യും. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണി ഒക്ടോബറിലെ ഉണ്ടാകൂ. 

സൂപ്പര്‍ താരങ്ങളുടേത് ഉള്‍പ്പടെ പുതിയ ചിത്രങ്ങള്‍ ഇല്ലാത്ത മലയാളസിനിമയിലെ ഒരുപക്ഷെ ആദ്യത്തെ ഒാണക്കാലംകൂടിയാണിത്. പല തിയറ്ററുകളിലും ദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തിക്കുന്നുണ്ട്. അതെസമയം ഫിലിം ചേംബറിലുള്ള സംഘടനകള്‍ ചേര്‍ന്ന് പത്തുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.