ലോകപ്പ്: ടിവി വിപണിക്ക് നല്ലകാലം, വലിയ ടെലിവിഷന് ആവശ്യക്കാരേറെ

ഫുട്ബോള്‍ ലോകകപ്പ് ഇക്കുറി േകരളത്തിലെ ടെലിവിഷന്‍ വിപണിയില്‍ പതിവില്‍ക്കൂടുതല്‍ ഉണര്‍വുണ്ടാക്കിയെന്ന് വ്യാപാരികള്‍. തവണ വ്യവസ്ഥ ആരംഭിച്ചതോെട വലിയ ടെലിവിഷനുകള്‍ വാങ്ങാനും വഴിയൊരുങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. 

ഫുട്ബോള്‍ ലോകകപ്പ് ടെലിവിഷന്‍ വിപണിയ്ക്ക് എക്കാലത്തും നല്ലകാലമാണ്. പക്ഷേ, ഇക്കുറി പതിവില്‍ക്കൂടുതല്‍ ടെലിവിഷനുകള്‍ വിറ്റതായി നന്തിലത്ത് ജി മാര്‍ട്ട് ഉടമ ഗോപു നന്തിലത്ത് പറയുന്നു. മുന്‍നിര ടീമുകള്‍ കളമൊഴിയുന്നതു വരെ വന്‍വില്‍പനയായിരുന്നു. അന്‍പത് ഇഞ്ചിന് മുകളിലുള്ള എല്‍.ഇ.ഡി.. ടി.വികളാണ് കൂടുതലും വിറ്റത്. 60,000 രൂപ മുതല്‍ 80,000 രൂപ വരെ ടി.വിയ്ക്കു മുടക്കാന്‍ ഇന്ന് ആളുകള്‍ക്ക് മടിയില്ല. പലതരത്തിലുള്ള തവണ വ്യവസ്ഥകള്‍ വിപണിയിലുണ്ട്. നയാപൈസ കൊടുക്കാതെ തവണവ്യവസ്ഥയില്‍ ടി.വി വാങ്ങാന്‍ കഴിയുന്ന സാഹചര്യവും കച്ചവടം വര്‍ധിപ്പിച്ചു.

ഫുട്ബോളിനോടുള്ള ജ്വരം ടെലിവിഷന്‍ വിപണിയെ ഭാവിയില്‍ കൂടുതല്‍ കരുത്തുറ്റതാക്കുമെന്നാണ് വ്യാപാരികളുടെ കണക്കുകൂട്ടല്‍.