ഹിമാലയത്തിലും ആമസോൺ ഉൽപന്നങ്ങൾ എത്തിക്കും; പുതിയ സംരഭത്തിന് കയ്യടി

ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമനായ ആമസോണിന്റെ സേവനം രാജ്യത്ത് വ്യാപിപ്പിക്കുന്നു. ഹിമാലയന്‍ മലനിരകളടക്കം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഉല്‍പന്നങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ ഡെലിവറി ബോയ്സിനെ ആമസോണ്‍ റിക്രൂട്ട് ചെയ്തു. ഓര്‍ഡര്‍ ചെയ്താല്‍ ഏറ്റവും കുറഞ്ഞ ദിവസത്തിനുള്ളില്‍ ഉല്‍പന്നങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം.

െല. ഹിമാലയത്തില്‍. 11,578 അടി ഉയത്തില്‍ ചൈനയോട് ചേര്‍ന്ന്സ്ഥിതി ചെയ്യുന്ന ചെറിയ പട്ടണം. സദാസമയം കനത്ത മഞ്ഞുവീഴ്ചയും കൊടുതണുപ്പും. . കനത്ത സുരക്ഷയുള്ള സൈനിക മേഖല. ഇന്റര്‍നെറ്റും മൊബൈല്‍ ഫോണുമടക്കം ആധുനിക സാങ്കേതിക വിദ്യകള്‍ കാര്യമായി എത്തിനോക്കാത്ത ഇടം. പക്ഷെ അടുത്തകാലത്തായി എല്ലാ ദിവസവും രാവിലെ  പതിനഞ്ച് മുതല്‍ 20 വരെ ആമസോണ്‍ ബാഗുകള്‍ വിമാനത്തില്‍ ഇവിടെ എത്തും. ലോകത്തില്‍ എറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സേവനം എത്തിക്കുന്നു എന്ന് നേട്ടംകൊയ്തിരിക്കുകയാണ് ആമസോണ്‍. 

ഡല്‍ഹിയില്‍ നിന്ന് വിമാനത്തിലെത്തുന്ന ഉല്‍പനങ്ങള്‍ ആമസോണിന്റെ  ലെയിലെ ലോക്കല്‍ ഡെലിവറി പാര്‍ട്ട്ണറായ "INCREDIBLE HIMALAYA" സ്വീകരിക്കും. തുടര്‍ന്ന് ഇരുചക്രവാഹനങ്ങളി ല്‍ഡെലിവറി ബോയ്സിന്റെ സഹായത്തോടെ  ഉല്‍പന്നങ്ങള്‍ ലക്ഷ്യസ്ഥാനത്ത്  എത്തിക്കും  ലെ സ്വദേശികളായ, അന്‍പതിലധികം ചെറുപ്പക്കാരെയാണ് ഡെലിവറി ബോയ്സായി റിക്രൂട്ട് ചെയ്തിരിക്കുന്നത്. ആമസോണ് ഐഡന്റിറ്റി കാര്‍ഡുകള്‍ ഉപയോഗിക്കുന്നതടക്കം എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവര്‍ സേവനം അനുഷ്ഠിക്കുന്നത്. ഹിമാലയത്തിനു പുറമെ ഇന്ത്യയില്‍ കൂടുതല്‍ ഇടങ്ങളില്‍ സേവനം എത്തുക്കുകാണ് ആമസോണിന്റെ ലക്ഷ്യം. INCREDIBLE HIMALAYപോലെ  മറ്റിടങ്ങളിലും ലോക്കല്‍ ഡെലിവറി പാര്‍ട്ട്േണഴ്സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ 17000 കോടി രൂപയ്ക്കു മുകളിലാണ് ആമസോണിന്റെ വാര്‍ഷിക വരുമാനം.