ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് വെല്ലുവിളിയായി അമേരിക്കന്‍ മുന്നറിയിപ്പ്

ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് വെല്ലുവിളിയായി  അമേരിക്കന്‍ മുന്നറിയിപ്പ്. ഇറാനില്‍ നിന്നുള്ള ഇറക്കുമതി  അവസാനിപ്പിക്കണമെന്നാണ് ആവശ്യം. ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ ദാതാക്കളില്‍ ഒരാളാണ് ഇറാന്‍. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ ആവശ്യം. നവംബറോടെ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ്അമേരിക്കയുടെ ആവശ്യം.  ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍മാറി180 ദിവസം പൂര്‍ത്തിയാകുന്ന നവംബര്‍ നാലു മുതല്‍ ഇറാനെതിരായ ഉപരോധങ്ങള്‍ പുനസ്ഥാപിക്കപ്പെടും. ഉപരോധം എണ്ണ ഉപഭോക്താക്കളായ രാജ്യങ്ങള്‍ക്കും ബാധകമാെണന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ നിലപാട്. ഇറാനില്‍ നിന്നുള്ള ഇറക്കുമതികുറച്ചുകൊണ്ടുവന്ന് നവംബറോടെ പൂര്‍ണമായും അവസാനിപ്പിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. ഇറാഖും സൗദി അറേബ്യയും കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ക്രൂഡോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇറാൻ. 2017ല്‍ 2 കോടി 20 ലക്ഷം മെട്രിക് ടണ്‍ ക്രൂഡോയിലാണ് ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. 

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ ട്രംപ് സര്‍ക്കാരിന്‍റെ ഇറാന്‍ വിരുദ്ധത കണക്കിലെടുത്ത് ഇന്ത്യന്‍ കമ്പനികള്‍ ഇറാനുമായുള്ള വ്യാപാരം വെട്ടിച്ചുരുക്കിയിരുന്നു. പക്ഷെ നവംബറോടെ ഇറക്കുമതി അവസാനിപ്പിക്കുക എന്നത് വെല്ലുവിളിയാണ്. വിദേശകാര്യമന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും അടുത്തയാഴ്ച അമേരിക്കന്‍ വിദേശകാര്യമന്ത്രി  മൈക് പൊംപേയോയും പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസുമയി വിഷയം ചര്‍ച്ച ചെയ്യും. അതേസമയം ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുഎന്നിലെ അമേരിക്കന്‍ അംബസിഡര്‍ നിക്കി ഹാലി പറഞ്ഞു. SOT ഇറാനെ വന്‍തോതില്‍ ആശ്രയിക്കുന്ന ചൈനയ്ക്കും അമേരിക്കന്‍ നിലപാട് തിരിച്ചടിയാണ്.   ഇറാനുമായുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിൻവാങ്ങിയതിനു പിന്നാലെയുള്ള തുടർ ചലനങ്ങളിൽ എണ്ണ വില കുതിച്ചുയരുകയാണ്.