‌മലയാളി കമ്പനി ചില്ലറിനെ സ്വീഡിഷ് കമ്പനി ട്രൂ കോളര്‍ ഏറ്റെടുത്തു

മലയാളികളുടെ സ്റ്റാർട്ടപ് കമ്പനിയായ ചില്ലറിനെ സ്വീഡിഷ് കമ്പനി ട്രൂ കോളർ ഏറ്റെടുത്തു. ഇതോടെ മൾട്ടിപ്പിൾ ബാങ്ക് ഇടപാടുകൾക്കുള്ള അപ്ലിക്കേഷനായ ചില്ലർ പൂർണമായും ട്രൂ കോളറിന്റെ ഭാഗമാകും.  ചില്ലർ സഹ സ്ഥാപകനും സി ഇ ഓ യുമായ സോണി ജോയി ട്രൂ കോളർ പേയുടെ വൈസ് പ്രസിഡന്റ്‌ ആകും. 

ഡിജിറ്റൽ ഇടപാടുകൾക്ക് കൂടുതൽ സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടുള്ള ട്രൂ കോളറിന്റെ സുപ്രധാന നീക്കമാണ് ചില്ലറിനെ ഏറ്റെടുത്തത്. നിലവിൽ മുപ്പത്തിയഞ്ച് ലക്ഷം ഉപഭോക്താക്കളാണ് ചില്ലറിനുള്ളത്. മലയാളികളായ സോണി ജോയ്,  അനൂപ് ശങ്കർ,  ലിഷോയ് ഭാസ്കരൻ മുഹമ്മദ് ഗാലിബ് എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. നാൽപ്പത്തിയഞ്ച് തൊഴിലാളികളടക്കം ചില്ലർ ഇനി പൂർണമായും ട്രൂ കോളറിന്റെ ഭാഗമാകും 

എസ് എം എസുകളും,  ഫോൺ നമ്പറുകളും ഉപയോഗിച്ചും, കമ്മ്യൂണിണിക്കേഷൻ പ്ലാറ്റഫോമിൽ പണമിടപാടുകൾ നടത്തുവാനുള്ള സൗകര്യമാണ് ഒരുങ്ങുന്നത്. ഇതിന്റെ ആദ്യരൂപം ട്രൂ കോളറിന്റെ പുതിയ അപ്ഡേഷനിൽ ലഭ്യമാകും.

ജാൻ ധൻ യോജന പദ്ധതിയുടെ അടിസ്ഥാനത്തിൽ സാധാരണക്കാർക്ക്  പണമിടപാടുകൾ കൂടുതൽ എളുപ്പമാക്കാനുള്ള പദ്ധതികളും ഇവർ ലക്ഷ്യമിടുന്നുണ്ട്. മലയാളികൾക്ക് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ് ഈ ഏറ്റെടുക്കൽ. നിലവിൽ ഇരുപത്തിയഞ്ച് കോടി ഉപഭോക്താക്കളാണ് ട്രൂ കോളറിനുള്ളത്