കലർപ്പില്ലാത്ത ‘റോ സ്ക്യൂസ്ഡ്’

കോള്‍ഡ് പ്രസ് എന്ന രീതിയിലൂടെ കലര്‍പ്പൊന്നുമില്ലാത്ത പോഷകസമ്പുഷ്ടമായ പഴച്ചാറുകള്‍ സംസ്ഥാനത്തെ വിപണിയിലെത്തിച്ച ഒരു സംരംഭത്തെക്കുറിച്ചാണ്. ‘റോ സ്ക്യൂസ്ഡ്’ . ഖത്തറില്‍ വിഷ്വല്‍ എഡിറ്ററായി ജോലിചെയ്യുന്ന സരുണ്‍ മുരളിയുടേതാണ് കൊച്ചിയിലെ ഈ സംരംഭം.

‘റോ സ്ക്യൂസ്ഡ്’ . പേരുപോലെ ഫലവര്‍ഗങ്ങളില്‍നിന്ന് കലര്‍പ്പൊന്നുമില്ലാതെ ജ്യൂസ് മാത്രം വേര്‍തിരിച്ചെടുക്കുന്നതാണ് റോ സ്ക്യൂസിന്റെ പ്രക്രിയ. പോഷകഗുണത്തിലും ആന്റി ഒാക്സിഡന്റുകളുടെ സാന്നിധ്യത്തിലും നൂറുശതമാനം ഉറപ്പുനല്‍കിത്തുടങ്ങിയ സംരംഭം . മൂന്ന് ഡിഗ്രി സെല്‍സ്യസ് മുതല്‍ ഏഴ് ‍ഡിഗ്രി സെല്‍സ്യസ് വരെയുള്ള താപനിലയില്‍ സൂക്ഷിച്ചാല്‍ എഴുപത്തിരണ്ട് മണിക്കൂര്‍ ഷെല്‍ലൈഫ് ലഭിക്കുന്നവിധം അവതരിപ്പിച്ചതോടെയാണ് റോ സ്ക്യൂസ് വിപണിപിടിച്ചത്. ഖത്തറില്‍ വിഷ്വല്‍ എഡിറ്ററായി ജോലിചെയ്യുന്ന സരുണ്‍ മുരളി നൂറ് ശതമാനം ഫ്രഷ് ജ്യൂസുകളോടെ ആരംഭിച്ച സംരംഭം ഇന്നിപ്പോള്‍ ഫ്രഷ് സലാഡുകളില്‍ എത്തിനില്‍ക്കുന്നു. 

എഴുപത്തിയഞ്ച് ലക്ഷം രൂപ മുടക്കി തുടങ്ങിയ സംരംഭമാണ് .  പ്രതിവര്‍ഷം ഇരുപത്തിയഞ്ചുലക്ഷം രൂപ വരെയാണ് വിറ്റുവരവ്. ഒാണ്‍ൈലാനായും ഫോണ്‍വഴിയും റോ സ്ക്യൂസ്ഡിലേക്ക് ഒാര്‍ഡറുകള്‍ നല്‍കാം. 

പ്രീമിയം പ്രോഡക്ട് ആയതിനാല്‍ത്തന്നെ കൊച്ചിയില്‍ താമസിക്കുന്ന സിനിമാതാരങ്ങളും വി.െഎ.പികളുമെല്ലാമാണ് റോ സ്ക്യൂസ്ഡ്ന്റെ പ്രധാന ഉപഭോക്താക്കള്‍. 

150രൂപ മുതല്‍  210രൂപവരെയാണ് റോ സ്ക്യൂസ്ഡിലെ ജ്യൂസുകളുടെ വിലനിലവാരം .180രൂപ മുതല്‍ 360രൂപവരെയാണ് വിവിധയിനം സലാഡുകളുടെ വില. ഖത്തറിലെ മാധ്യമസ്ഥാപനത്തില്‍ വിഷ്വല്‍ എഡിറ്ററായി ജോലിനോക്കുന്നതുകൊണ്ടുതന്നെ കൊച്ചി തൈക്കൂടത്തെ റോ സ്ക്യൂസ്ഡിന്റെ മേല്‍നോട്ടം അമ്മയെ ഏല്‍പിച്ചിരിക്കുകയാണ് സരുണ്‍.