സാമ്പത്തികമായി സ്വയം പര്യാപ്തത നേടുമ്പോഴേ സ്ത്രീശാക്തീകരണം പൂര്‍ണമാകു: നിരുപമ റാവു

സ്ത്രീകള്‍ സാമ്പത്തികമായി സ്വയം പര്യാപ്തത നേടിമ്പോഴേ സ്ത്രീശാക്തീകരണം പൂര്‍ണമാകു എന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു. കൊച്ചിയില്‍ കേരള മാനേജ്മെന്റ് അസോസിയേഷന്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച നേതൃസംഗമത്തില്‍ പങ്കെടുക്കുകയായിരുന്നു നിരുപമ റാവു.  

സ്ത്രീശാക്തീകരണത്തിന് പല വ്യാഖ്യാനങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമ്പത്തിക സ്വയംപര്യാപ്തത. സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പ്പുള്ള സ്ത്രീകളെയാണ് രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ആവശ്യം. വിദേശരാജ്യങ്ങളില്‍ സത്രീകള്‍ക്ക് ലഭിക്കുന്ന പരിഗണനയും അവസരങ്ങളും ഇവിടെയും ലഭ്യമാക്കിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത് മുതല്‍ക്കൂട്ടാകും. 

വ്യവസായ മേഖലയിലെ പ്രശസ്തരും വനിതാ സംരംഭകരും സംഗമത്തില്‍ പങ്കെടുത്തു. സംവിധായക അ‍ഞ്ജലി മേനോന്‍, കെഎംഎ പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവരും സംസാരിച്ചു.