മഹീന്ദ്ര XUV500 ന്റെ പരിഷ്കരിച്ച മോഡൽ വിപണിയിൽ

മഹീന്ദ്ര XUV500 ന്റെ പരിഷ്കരിച്ച മോഡൽ വിപണിയിൽ. അകത്തും പുറത്തും നിറയെ മാറ്റങ്ങളുമായി ഡീസൽ, പെട്രോള്‍ വേരിയൻറുകളാണ് മഹീന്ദ്ര വിപണിയിലെത്തിച്ചിരിക്കുന്നത്. 

മുന്നിലെ ക്രോം ഇൻസേർട്ടോടുകൂടിയ പുതിയ ഗ്രില്ലിൽ തുടങ്ങി, അടിമുടി മാറ്റങ്ങളുമായാണ് എക്സ്.യു.വിയുടെ പുത്തൻപതിപ്പ് വിപണി കീഴടക്കാനെത്തുന്നത്. 

റാപ് എറൗണ്ട് ടെയിൽ ലാംബുകൾ. എൽഇഡി ഡേറ്ററണ്ണിങ്ങ‌് ലാംബ് പ്രൊജക്ടർ ഹെഡ്‍ലാംബ്, ഡോറുകളിലെ ക്രോംസ്ട്രിപ്പ്, ഇലക്ട്രിക് സൺറൂഫ്, സ്മാർട് വാച്ച് കണക്ടിവിറ്റി, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ജിപിഎസ് ഇൻഫോടെയ്മെൻറ് സിസ്റ്റം എന്നിങ്ങനെ പോകുന്നു പ്രത്യേകതകൾ. കറുപ്പും ഗ്രേയും ചേരുന്നതാണ് ഇൻറീരിയർ. ആറുതരത്തിൽ മാറ്റംവരുത്താവുന്ന ഡ്രൈവിങ് സീറ്റ്, ടിൽറ്റ് സ്റ്റിയറിങ്, എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം.   

2.2ലിറ്റർ എംഹോക്ക് എൻജിൻറെ കരുത്ത് 155 എച്ച്പിയാക്കി ഉയർത്തി. ടോർക്ക് 360 എംഎം. 

പന്ത്രണ്ട് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തിൽ ആരംഭിച്ച് 17.88ലക്ഷംവരെയാണ് എക്സ്ഷോറും വില. ഓട്ടോമാറ്റിക് വകഭേദത്തിൽ മാത്രംലഭിക്കുന്ന പെട്രോൾ വേരിയൻറിന് 15.43ലക്ഷമാണ് വില.