അക്ഷയ തൃതീയ വില്‍പനക്കൊരുങ്ങി സ്വര്‍ണ വിപണി

അക്ഷയ തൃതീയ വില്‍പനക്കൊരുങ്ങി സ്വര്‍ണ വിപണി. പ്രത്യേക ഓഫറുകളും പണിക്കിഴിവുകളും പ്രഖ്യാപിച്ച് നാളെ വന്‍ വില്‍പനയാണ് ലക്ഷ്യമിടുന്നത്.  

ഐശ്വരത്തിന്റെ ആഘോഷമെന്ന് വിശ്വസിക്കുന്ന ദിവസമാണ് അക്ഷയ ത്രിതീയ.വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ ദിവസം ആരംഭിക്കുന്ന ഒരു കാര്യത്തിനും ക്ഷയം ഉണ്ടാകില്ലെന്നാണ് വിശ്വാസം.  പ്രമുഖ ജ്വല്ലറികളെല്ലാം പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചാണ്  ഈ ദിവസത്തെ വരവേല്‍ക്കുന്നത്. ഏറ്റവൂം കൂടുതല്‍ ആവശ്യക്കാരെത്തുന്ന ഹാന്‍ഡിക്, ഡിവൈന്‍ , പ്രിഷ്യസ് മോഡലുകള്‍ക്ക് നാല്‍പത് ശതമാനം വരെയാണ് പണിക്കിഴിവ് പ്രഖ്യാപിച്ചിരുക്കുന്നത്. സാധാരണ ദിവസത്തേക്കാള്‍ ഇരുന്നൂറ് ഇരട്ടി പേര്‍ കടകളിലെത്തുമെന്നാണ് വിലയിരുത്തല്‍

തിരക്ക് പ്രതീക്ഷിച്ച് മിക്ക ജ്വല്ലറികളും അതിരാവിലെ മുതല്‍ രാത്രി ഒമ്പത് മണിവരെ തുറന്ന് പ്രവര്‍ത്തിക്കും. ലൈറ്റ് വൈറ്റ് ജ്വല്ലറികളുടെ പ്രത്യേക ശേഖരങ്ങളും അക്ഷയ ത്രിതീയ നാണയങ്ങളും വില്‍പനയ്ക്കായി  ഒരുക്കിയിട്ടുണ്ട്

അക്ഷയ ത്രിതീയ ദിവസത്തേക്കായി പ്രത്യക ബുക്കിങ് നേരത്തെ തുടങ്ങിയിരുന്നു.  ഓഫറുകളും വിലക്കിഴിവുകളുമുള്ളതിനാല്‍ വിവാഹ ആവശ്യങ്ങള്‍ക്ക് ആഭരണങ്ങളെടുക്കാന്‍ എത്തുന്നവരും നാളെ ജ്വല്ലറികളിലെത്തുമെന്നാണ് ഈ രംഗത്തുള്ളവരുടെ കണക്ക് കൂട്ടല്‍