വാട്സാപ്പ് ഇനി അത്ര 'ചില്ലറക്കാര്യമല്ല..' കാരണം ഇതാണ്..!

FILE PHOTO: Men pose with smartphones in front of displayed Whatsapp logo in this illustration September 14, 2017. REUTERS/Dado Ruvic/File Photo

വാട്സാപ്പില്‍ ചാറ്റിങ്ങും  ഷെയറിങ്ങും മാത്രമല്ല ഇനി പണമിടപാടും നടത്താം. കമ്പനി ഒരുമാസം മുന്‍പ് പ്രഖ്യാപിച്ച പുതിയ സവിശേഷതകള്‍  ഉപഭോക്താക്കളിലേക്ക് എത്തിതുടങ്ങി. ഭാവിയില്‍ ഒാണ്‍ലൈന്‍ ഷോപ്പിങ്ങിനും അവസരമൊരുങ്ങും.

വാട്സാപ്പില്‍ പണമയക്കണോ  നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി റജിസ്റ്റര്‍ ചെയ്താല്‍ മാത്രം മതി. പിന്നെ   ചിത്രങ്ങളും വീ‍ഡിയോയുമെല്ലാം അയക്കുന്നതുപോലെ വളരെ എളുപ്പത്തില്‍ കാര്യം നടക്കും. ആദ്യഘട്ടത്തില്‍ കുറച്ചു പേര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിച്ചു തുടങ്ങിയിട്ടുള്ളു. 

ഇതു മാത്രമല്ല  സിനിമാടിക്കറ്റും  റയില്‍വേ ടിക്കറ്റുമൊക്കെ ബുക്കു ചെയ്യാനും ഒാണ്‍ലൈന്‍ ഷോപ്പിങ്ങിനുമൊക്കെ ഭാവിയില്‍ വാട്സാപ്പ് സൗകര്യമൊരുക്കും. ബിസിനസ് ഫോര്‍ വാട്സാപ് എന്ന മൊബൈല്‍ ആപ്ലിക്കേഷനുപയോഗിച്ചാണിത്. ഗൂഗിളിന്റെ മണി ട്രാന്‍സ്ഫര്‍ ആപ്പായ ടെസിന് കടിഞ്ഞാണിടുകയാണ് വാട്സാപ്പിന്റെ ലക്ഷ്യം.ലോകം വാട്സാപ്പിലേയ്ക്ക് ചുരുങ്ങുന്ന കാലം വിദൂരമല്ലെന്ന് ചുരുക്കം.