പിഎൻബിയുടെ സ്വർണ ഇറക്കുമതി വ്യാപാരത്തിൽ വൻ ഇടിവ്

നിരവ് മോഡിയുടെ വായ്പാതട്ടിപ്പിനുശേഷം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സ്വര്‍ണ ഇറക്കുമതി വ്യാപാരത്തില്‍ വന്‍ ഇടിവ്. തട്ടിപ്പിനിരയായ പിഎന്‍ബിക്ക് സ്വര്‍ണം നല്‍കാന്‍ വിദേശ ബാങ്കുകള്‍ മടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.  

രാജ്യത്തെ സ്വര്‍ണ വ്യാപാരികള്‍ക്കും ആഭരണ നിര്‍മാണ റിഫൈനറികള്‍ക്കുമായി വിദേശത്തുനിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്ത് വില്‍ക്കാനുള്ള നിയുക്ത ഏജന്‍സികളില്‍ പ്രമുഖരാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. അടുത്തകാലത്ത് സ്വര്‍ണ ഇറക്കുമതിയില്‍ പിഎന്‍ബി മുന്‍പന്തിയില്‍ എത്തുകയും ചെയ്തിരുന്നു. 

ബാങ്കിന്റെ വരുമാനത്തില്‍ നല്ലൊരു പങ്ക് സ്വര്‍ണ ഇറക്കുമതിയിലൂടെയായിരുന്നു. എന്നാല്‍ തട്ടിപ്പിന്റെ കഥ പുറത്തുവന്നതോടെ ചിത്രം മാറി. സ്വര്‍ണ വ്യാപാരികള്‍ക്കും മറ്റും ബാങ്ക് നല്‍കിയിരുന്ന ക്രെഡിറ്റ് സര്‍ട്ടിഫിക്കറ്റ് വ്യാജമായേക്കുമോയെന്നാണ് ഇപ്പോള്‍ വിദേശ ബാങ്കുകളുടെ ഭയം. നിരവ് മോഡി, ലെറ്റര്‍ 

ഓഫ് ക്രെഡിറ്റ് തിരിമറി നടത്തിയതിന് സമാനമായ തട്ടിപ്പ് സ്വര്‍ണ ഇടപാടിലും നടന്നേക്കുമെന്ന് വിദേശബാങ്കുകള്‍ ഭയക്കുന്നു. റേറ്റിങ് ഏജന്‍സിയായ മൂഡീസ്, പിഎന്‍ബിയുമായുള്ള സ്വര്‍ണ ഇടപാടുകളെ സംശയത്തോടെ വീക്ഷിക്കുന്നതായ വാര്‍ത്തകളും ബാങ്കിന് തിരിച്ചടിയാണ്