റിപ്പബ്ലിക് ദിന സമ്മാനമായി ജിയോയുടെ തകർപ്പൻ ഓഫർ

പുതുവർഷത്തിൽ റീചാര്‍ജ് നിരക്കുകള്‍ കുത്തനെ കുറച്ചുകൊണ്ടാണ് റിലയന്‍സ് ജിയോ ഉപഭോക്താക്കളെ വരവേറ്റത്. ഇത്തവണ  50 ശതമാനം കൂടുതല്‍ ഡാറ്റയാണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ ഒരു ജിബി ഡാറ്റ ദിനം പ്രതി ഓഫറുള്ളവര്‍ക്ക് ഇനിമുതല്‍ 1.5 ജിബി ഡാറ്റ ഉപയോഗിക്കാനാകും. 1.5 ജിബി ഡാറ്റ ഓഫറുള്ളവര്‍ക്ക് 2 ജിബി ഡാറ്റ ലഭിക്കും. 149 മുതല്‍ 498 രൂപവരെയുള്ള എട്ട് ഡാറ്റ ഓഫര്‍ പ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്.

ജനുവരി 26ന് രാത്രി 12 മുതലാണ് ഓഫർ പ്രാബല്യത്തിൽ വരുക. നിലവിലുള്ള ഓഫറുകൾ തീരുന്നതിന് അനുസരിച്ചാണ് പുതിയ ഓഫർ ലഭ്യമാകുക. നിലവിലെ ഓഫർ റദ്ദാക്കണമെങ്കിൽ മൈ ജിയോ ആപ്ലിക്കേഷൻ വഴി സാദ്ധ്യമാകും. നൽകുന്ന തുകയുടെ 100ശതമാനവും തിരിച്ച് കൊടുത്തും ജിയോ ഉപഭോക്താക്കളെ ഞെട്ടിച്ചിരുന്നു. 

എതിരാളികളായ എയർടെല്ലിന്റെ ഓഫറുകളെ നേരിടാനാണ് പുതിയ പ്രഖ്യാപനവുമായി ജിയോയെത്തിയത്.