കശുവണ്ടി പരിപ്പിന് രാജ്യാന്തര ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കൂടുന്നു

കശുവണ്ടി പരിപ്പിന് രാജ്യാന്തര ആഭ്യന്തര വിപണിയില്‍ ഡിമാന്‍ഡ് കൂടുന്നു. കയറ്റുമതി ഇനത്തില്‍ മാത്രം 3632 കോടിയുടെ കശുവണ്ടി പരിപ്പാണ് ഒക്ടോബര്‍ വരെ വിറ്റഴിച്ചിരിക്കുന്നത്. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ വില്പന റെക്കോര്‍ഡ് കണക്കുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 

ആഭ്യന്തര -രാജ്യാന്ത വിപണിയില്‍ ഉയര്‍ന്നു വരുന്ന ആവശ്യകത കണക്കിലെടുത്ത് റെക്കോര്‍ഡ് വില്പനയാണ് നടപ്പുസമ്പത്തിക വര്‍ഷം കശുവണ്ടി വ്യവസായം പ്രതീക്ഷിക്കുന്നത്. അതിനുള്ള സംസ്ക്കരണമാണ് നിരവധി പ്രതിസന്ധികള്‍ക്കിടയിലും കശുവണ്ടി ഫാക്ടറികളില്‍ പുരോഗമിക്കുന്നത്. ലോകവിപണയിലും ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പ്രിയമുള്ള കേരളത്തില്‍ നിന്നുള്ള കശുവണ്ടി പരിപ്പുകള്‍ക്ക് കഴിഞ്ഞ മൂന്ന് സാമ്പത്തികവര്‍ഷത്തേക്കാള്‍ മികച്ച വിറ്റുവരവിനുള്ള ഓര്‍ഡുറുകള്‍ കമ്പനികള്‍ക്ക് കിട്ടുന്നുണ്ട്.. 

കഴിഞ്ഞ വര്‍ഷം 5168 കോടിയുടെ കശുവണ്ടി പരിപ്പാണ് കയറ്റുമതി ചെയ്തത്. ഒക്ടോബര്‍ വരെയുള്ള കയറ്റുമതിയുടെ കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെ 3632 കോടി രൂപയുടെ കശുവണ്ടി പരിപ്പാണ് കയറ്റുമതി ചെയ്തത്. വിപണിയിലെ നിലവിലെ വില കിലോയ്ക്ക് 730 മുതല്‍ 760 രൂപവരെയാണ്. സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ ആറായിരം കോടിയുടെ വിദേശനാണ്യം നേടിതരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 

രാജ്യാന്തരവിപണയേക്ക് ഒപ്പമാണ് ആഭ്യന്തരവിപണിയിലെയും ഉപഭോഗം. ഉത്സവ സീസണുകള്‍ വരാനിരിക്കെ ഉത്തരേന്ത്യന്‍ വിപണിയിലാണ് കശുവണ്ടി പരിപ്പിന് ആവശ്യക്കാര്‍ കുടുതലാണ്.അമേരിക്കന്‍ വിപണിയുടെ ആവശ്യത്തിന് സമാനമാണ് ഇന്ത്യന്‍ വിപണി എന്നാണ് കണക്ക്.എന്നാല്‍ ആവശ്യത്തിനുസരിച്ചുള്ള തോട്ടണ്ടി കിട്ടാത്തത് പരിപ്പിന്റെ കയറ്റുമതിയില്‍ വലിയ കുതിച്ചുചാട്ടത്തിന് തടയിടുന്നുണ്ട്. കേരളത്തിലെ വ്യവസായ പൂര്‍ണമായും യന്ത്രവത്കരിച്ചാല്‍ ലോകത്തിലെ വലിയ കയറ്റുമതി ഇവിടെ നിന്നാവും.