99 രൂപയുടെ വിമാന ടിക്കറ്റുമായി എയര്‍ ഏഷ്യ

99 രൂപയുടെ വിമാന ടിക്കറ്റുമായി എയര്‍ ഏഷ്യ. കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഏഴു നഗരങ്ങളിലേക്കുള്ള യാത്രയ്ക്കാണ് ഓഫര്‍. ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, ഡൽഹി, പൂനെ, റാഞ്ചിയുമാണ് പട്ടികയിലുള്ള മറ്റ് നഗരങ്ങൾ.  ഇന്നുമുതല്‍ മുപ്പത്തിയൊന്നാം തീയതിവരെയുള്ള യാത്രയ്ക്ക് ഈ മാസം 21 വരെ ബുക്കുചെയ്യാം. രാജ്യാന്തര യാത്രയ്ക്കും ആയിരത്തി നാനൂറ്റി തൊണ്ണൂറ്റൊന്‍പത് രൂപയുടെ ഓഫര്‍ എയര്‍ ഏഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ലോ കോസ്റ്റ് എയര്‍ലൈനായ ഗോ എയറും ആയിരത്തിയഞ്ച് രൂപയുടെ സ്കീമുമായി രംഗത്തെത്തി.