ആഴിക്കതിരിന്റെ വിപണന സാധ്യത കണ്ടെത്തി ഒരു വീട്ടമ്മ

നെൽനെക്കതിരുകൾ കേടുകൂടാതെ സൂക്ഷിക്കാൻ പരമ്പരാഗത കർഷകർ കണ്ടെത്തിയിരുന്ന മാർഗമാണ് ആഴിക്കതിർ. എന്നാൽ ഇന്ന് അലങ്കാര വസ്തുവായി മാറിയ ആഴക്കതിരിന്റെ വിപണന സാധ്യത ഉപയോഗപ്പെടുത്തുന്ന കണ്ണൂർ പയ്യന്നൂരിലെ ഒരു വീട്ടമ്മ.

നല്ല കതിരുകൾ തിരഞ്ഞെടുത്ത് വൃത്തിയോടെ മെടഞ്ഞു തൂക്കിയിടുന്നതാണ് ആഴിക്കതിർ. കാലം മാറിയപ്പോൾ വീടുകളിലെ വെറും അലങ്കാര വസ്തുവായി ഇവ മാറി. അങ്ങനെ നെൽകൃഷിയിൽനിന്ന് പുതിയൊരു വരുമാനമാർഗം കണ്ടെത്തിയിരിക്കുകയാണ് കർഷക തൊഴിലാളിയും വീട്ടമ്മയുമായ രജനി രമേശൻ. നെൽകൃഷി കുറഞ്ഞതോടെ ആഴിക്കതിരും ഇല്ലാതായി. അതുകൊണ്ട് ആഴിക്കതിരനായി മാത്രം നെൽകൃഷി ചെയ്യാനാണ് തീരുമാനം. കുടുംബശ്രീയുടെ സഹായവും തേടും. ക്ഷേത്രങ്ങളിലേക്കും ആഴിക്കതിർ നിർമിച്ച് നൽകുന്നുണ്ട്. ചിലർ മോഹവില നൽകിയാണ് വാങ്ങികൊണ്ട് പോകുന്നത്.