ബിസിനസ് സൗഹൃദ രാജ്യങ്ങളിൽ ഇന്ത്യ ആദ്യ അമ്പതിലെത്തും: നീതി ആയോഗ് സിഇഒ

എളുപ്പത്തിൽ ബിസിനസ് ചെയ്യാവുന്ന ആദ്യ അമ്പതു രാജ്യങ്ങളുടെ ലോകബാങ്കിന്റെ പട്ടികയിൽ രണ്ടു വർഷത്തിനകം ഇന്ത്യയെത്തുമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. നികുതി സമ്പ്രദായത്തിലും ലൈസൻസ് നേടുന്നതിനുമടക്കം കേന്ദ്രസർക്കാർ നടപ്പാക്കിയ പരിഷ്കാരങ്ങൾ ഈ നേട്ടം സ്വന്തമാക്കാൻ ഇന്ത്യയെ പ്രാപ്തമാക്കും. ഇതിനകം തന്നെ മുപ്പതു സ്ഥാനങ്ങൾ മെച്ചപ്പെടുത്താൻ ഇന്ത്യക്കായിട്ടുണ്ടെന്നും അമിതാഭ് കാന്ത് പറഞ്ഞു.

മൂന്ന് വർഷത്തിൽതന്നെ ആദ്യ 20 രാജ്യങ്ങളിലൊന്നാകാനും ഇന്ത്യക്ക് സാധിക്കും. ലോകത്തിലെ 190 രാജ്യങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള 2018 ലെ ലോകബാങ്ക് റിപ്പോർട്ട് ഒക്റ്റോബർ 31ന് പുറത്തിറക്കിയിരുന്നു, ഇതിന്റെ അടിസ്ഥാനത്തിലാണ് നീതി ആയോഗ് മേധാവിയുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ റിപ്പോർട്ടിൽ 130–ാമതായിരുന്നു ഇന്ത്യ.