മലയാളം ഉള്‍പ്പടെയുള്ള പ്രാദേശിക ഭാഷകളിലേയ്ക്കും വിദ്യാഭ്യാസ ആപ്ലിക്കേഷനായ ബൈജൂസ് ലേണിങ് ആപ്പ് വരുന്നു. അധ്യാപകന് നേരിട്ട് പഠിപ്പിക്കുന്ന രീതിയില്‍ വികസിപ്പിച്ച ആപ്ലിക്കേഷന്റെ അപ്ഡേറ്റഡ് പതിപ്പ് ബെംഗളൂരുവില്‍ പുറത്തിറക്കി. ഫേസ്ബുക്ക് ഏഷ്യയില്‍ ആദ്യമായി നിക്ഷേപം നടത്തിയ സ്ഥാപനമാണ് കണ്ണൂരുകാരനായ ബൈജു രവീന്ദ്രന്റെ ബൈജൂസ് അപ്പ്.
ഒാരോ വിദ്യാര്‍ഥിക്കും ആവശ്യമുള്ളത് എന്തെന്ന് മനസിലാക്കി പഠിപ്പിക്കുന്നു എന്നതാണ് ബൈജൂസ് ആപ്പ് അപ്ഡേറ്റഡ് വേര്‍ഷന്റെ സവിശേഷത. ഒാരോ പാഠഭാഗത്തിനും ശേഷം വിദ്യാര്‍ഥിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നു. പിഴവുവരുത്തിയാല്‍ തെറ്റെന്താണെന്ന് മനസിലാക്കി തരുന്ന വിഡിയോകളും പുതിയ വേര്‍ഷനിലുണ്ട്.
നിലവില്‍ 80 ലക്ഷം വരിക്കാരാണ് ആപ്ലിക്കേഷനുള്ളത്. കൂടുതല്‍ വിദ്യാര്‍ഥികളിലേയ്ക്ക് എത്തിക്കുന്നതിനായാണ് പ്രാദേശിക ഭാഷകളില്‍ ആപ്പ് പുറത്തിറക്കുന്നത്. രക്ഷകര്‍ത്താക്കള്‍ക്ക് കുട്ടികളുടെ പഠനംവിലയിരുത്താന് കഴിയുന്ന സപ്ലിമെന്ററി ആപ്ലിക്കേഷനായ പേരന്റ് കണക്റ്റ് ആപ്പും പുറത്തിറക്കും. രാജ്യാന്തര വിപണി ലക്ഷ്യമാക്കിയുള്ള ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് വേര്‍ഷനും ഉടന്‍ പ്രതീക്ഷിക്കാം.