മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്; കടലേറ്റത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കോഴിക്കോട് 39 ഡിഗ്രി സെല്‍സ്യസ് വരെയും ആലപ്പുഴ, തിരുവനന്തപുരം ജില്ലകളില്‍ 38 ഡിഗ്രി സെല്‍സ്യസ് വരെയും ചൂട് ഉയരും. ഇടുക്കിയും വയനാടുമൊഴികെയുള്ള 12 ജില്ലകളില്‍ ഉയര്‍ന്ന ചൂടിനുള്ള യെലോ അലര്‍ടും പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 1.4 മീറ്റര്‍ വരെ ഉയരമുള്ള തിരകള്‍ക്കും കടലേറ്റത്തിനും സാധ്യതയുണ്ടെന്നും തീരപ്രദേശത്തുള്ളവരും മല്‍സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. രാത്രി 11.30വരെയാണ് ജാഗ്രതാ നിര്‍ദേശം.

Heat wave alert in Three districts Kerala