അരളിയുടെ ഇല അബദ്ധത്തില്‍ തീറ്റയ്ക്കൊപ്പം നല്‍കി; പശുവും കിടാവും ചത്തു

പത്തനംതിട്ട തെങ്ങമത്ത് അരളിച്ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു . മഞ്ജു ഭവനത്തിൽ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവും ആണ് രണ്ടു ദിവസം മുമ്പ് ചത്തത്. സമീപത്തെ വീട്ടുകാർ വെട്ടിക്കളഞ്ഞ അരളി പശുവും കിടാവും തിന്നതാണ് മരണകാരണം എന്ന് സംശയിക്കുന്നു. ആദ്യം കിടാവും പിന്നീട് പശുവും ചാവുകയായിരുന്നു.

Cow and calf died after eating oleander