കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്: വിജയ പ്രതീക്ഷയിൽ മുന്നണികൾ

ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മണി മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. കേരളം അടക്കം 12 സംസ്ഥാനങ്ങളിലെയും ജമ്മു കശ്മീരിലെയുമായി 88 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും. കര്‍ണാടകയിലെ 14 സീറ്റിലും രാജസ്ഥാനിലെ 13 ഇടത്തും ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും എട്ട് വീതം മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.  ഔട്ടര്‍ മണിപ്പുര്‍ മണ്ഡലത്തിലെ അവശേഷിക്കുന്ന ഭാഗങ്ങളിലെ വോട്ടെടുപ്പും പൂര്‍ത്തിയാകും. 

ആദ്യഘട്ടത്തില്‍ പോളിങ് 65.5 ശതമാനമാണെന്നാണ് വിലയിരുത്തല്‍. പോളിങ് ശതമാനം ഉയര്‍ത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനും പാര്‍ട്ടികളും നടത്തിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ഫലംകാണുമെന്നും ഇന്നറിയാം. രണ്ടാംഘട്ടത്തിലെ 88 സീറ്റുകളില്‍ 2019ല്‍ എന്‍.ഡി.എ 63 സീറ്റിലും ഇന്ത്യാസഖ്യത്തിലെ പാര്‍ട്ടികള്‍ 25 സീറ്റിലുമാണ് വിജയിച്ചത്. ഇതേ ആധിപത്യം നിലനിര്‍ത്താനാണ് ബിജെപി ശ്രമം. 

lok sabha election kerala goes to the polling booth today