ഇന്ത്യ മുന്നണി കാപട്യത്തിന്‍റെ മുന്നണി; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മോദി; അമിത് ഷാ

HIGHLIGHTS
  • 'കേരളത്തിലെ ഇരു മുന്നണികളും ഭീകര സംഘടനകളുടെ ബന്ധം തേടുന്നു'
  • 'മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പി.എഫ്.ഐ കേരളത്തില്‍ കാലുകുത്തില്ല'
  • 'എല്‍ഡിഎഫും യുഡിഎഫും പുറത്ത് ഒന്നിച്ച് നില്‍ക്കുന്നു'
amit-shah-alp-24
SHARE

ലോകത്ത് കമ്യൂണിസ്റ്റുകളും രാജ്യത്ത് കോണ്‍ഗ്രസും അസ്തമിച്ചുവെന്ന് അമിത് ഷാ. ഇന്ത്യ മുന്നണി കാപട്യത്തിന്‍റെ മുന്നണിയാണ്. കേരളത്തില്‍ പോരടിക്കുന്നവര്‍ പുറത്ത് ഒന്നിച്ച് നില്‍ക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഭീകരസംഘടനകളുടെ പിന്തുണ തേടുന്നവരാണ്. പി.ഡി.പി എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ എസ്.ഡി.പി.ഐ, യു.ഡി.എഫിനെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് മോദിയാണ്. മോദി പ്രധാനമന്ത്രിയായിരിക്കുന്നിടത്തോളം കാലം പി.എഫ്.ഐ കേരളത്തില്‍ കാലുകുത്തില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

Amit Shah against INDIA allaince

MORE IN BREAKING NEWS
SHOW MORE