കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ വെടിവച്ചുകൊന്നു

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. രജൗറിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് റസാഖിനെ വെടിവച്ചുകൊന്നു. പള്ളിയില്‍നിന്ന് പുറത്തേക്ക് വരുമ്പോഴാണ് വെടിയുതിര്‍ത്തത്. ദിവസങ്ങള്‍ക്കിടെ നടക്കുന്ന മൂന്നാമത്തെ വെടിവയ്പ്പാണിത്, മൂന്നുപേര്‍ കൊല്ലപ്പെട്ടു. മേയ് ഏഴിനാണ് രജൗറിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പ്