പിറന്നാള്‍ ആഘോഷത്തിനിടെ സംഘര്‍ഷം; മുഖ്യപ്രതിയെ പിടികൂടാനാകാതെ പൊലീസ്

bar-attack
SHARE

തിരുവനന്തപുരം കഴക്കൂട്ടത്ത് ബിയര്‍ പാര്‍ലറില്‍ പിറന്നാള്‍ ആഘോഷത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റകേസിലെ മുഖ്യപ്രതിയെ പിടികൂടാനാകാതെ പൊലീസ്. കൊലക്കേസ് പ്രതിയായ ചിറയിന്‍കീഴ് സ്വദേശി അഭിജിത്ത് ഒളിവില്‍ തുടരുകയാണ്. അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ശനിയാഴ് രാത്രിയാണ് കഴക്കൂട്ടത്തെ ബിയര്‍പാര്‍ലറില്‍ പിറന്നാള്‍ ആഘോഷിക്കാനെത്തിയ ഒരുസംഘം മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയത്. ഇരു സംഘത്തിലും ഉള്‍പ്പെട്ട അഞ്ച് പേര്‍ക്ക് കുത്തേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അപ്പോള്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരാളെ പൊലീസ് വെറുതെവിട്ടു. പുതുക്കുറുച്ചി സ്വദേശികളായ അനസ്, ഷമീം എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കേസിെല ഒന്നാം പ്രതിയായ ചറിയിന്‍കീഴ് സ്വദേശി അഭിജിത്ത് ഒളിവിലാണ്. കൊലക്കേസ് പ്രതികൂടിയായ അഭിജിത്തിനുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. കത്തിക്കുത്തില്‍ പരുക്കേറ്റവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റവര്‍ അപകടനില തരണം ചെയ്തു.  

MORE IN BREAKING NEWS
SHOW MORE