സജി മഞ്ഞക്കടമ്പില്‍ എന്‍ഡിഎയിലേക്ക്; പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിക്കും

saji-manjakkadambil
SHARE

യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവച്ച സജി മഞ്ഞക്കടമ്പിൽ എന്‍ഡിഎ യിലേക്ക്. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ചു.തിരഞ്ഞെടുപ്പിൽ തുഷാർ വെള്ളാപ്പള്ളിക്ക് പിന്തുണ പ്രഖ്യാപിക്കും. പാർട്ടി എൻഡിഎയിൽ ഘടകകക്ഷിയായിരിക്കുമെന്നും ഇത് കർഷകർക്ക് വേണ്ടിയുള്ള മുന്നേറ്റമാണെന്നും പാർട്ടി പ്രഖ്യാപനത്തിനുശേഷം സജിക്കടമ്പിൽ പ്രതികരിച്ചു. നിലവിൽ ഉണ്ടായിരുന്ന കേരള കോൺഗ്രസുകൾക്ക്  റബർ കർഷകരുടെ പ്രശ്നങ്ങളിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ലെന്ന് പാർട്ടി രൂപീകരണയോഗ വേദിയിൽ എത്തിയ തുഷാർ വെള്ളാപ്പള്ളിയും പ്രതികരിച്ചു 

Saji Manjakadambil to nda new kerala congress party to be formed

MORE IN BREAKING NEWS
SHOW MORE