കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള 3 വിമാനങ്ങള്‍ റദ്ദാക്കി; യുഎഇയില്‍ റെഡ് അലര്‍ട്

മഴക്കെടുതി
  • ദുബായില്‍ നിന്നുള്ള വിമാനങ്ങളും വരുന്നില്ല
  • സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരും
  • ദുബായ് മെട്രോയുടെ പ്രവർത്തനവും താറുമാറായി
rain-duabi-flights-17
SHARE

യുഎഇയില്‍ അതിശക്തമായ മഴ തുടരുന്നതിനാല്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി. ദുബായില്‍ നിന്നുള്ള വിമാനങ്ങളും വരുന്നില്ല. മഴ ശക്തമായതിനെ തുടര്‍ന്ന് യുഎഇയില്‍ റെഡ് അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകള്‍ ഇന്നും തുടരും. കമ്പനികള്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി. റോഡിൽ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. ദുബായ് മെട്രോയുടെ പ്രവർത്തനവും താറുമാറായി. വാദിയില്‍ ഒഴുക്കില്‍ പെട്ട് ഒരാള്‍ മരിച്ചു. ഗൾഫിലെ മറ്റു രാജ്യങ്ങളിലും മഴ ശക്തമാണ് . ബഹറൈനിൽ മഴയിൽ മലയാളികളുടെ ഉൾപ്പെടെ വ്യാപാരസമുച്ചയങ്ങളിലും, മനാമ സെന്‍ട്രല്‍ മാർക്കറ്റിലും വെളളം കയറി. ഒരു മലയാളി ഉൾപ്പെടെ 18 പേരാണ് ഒമാനിൽ ഇതുവരെ മഴക്കെടുതിയിൽ മരിച്ചത്‌.

Heavy rain ; Red alert in UAE, 3 flights from COK is cancelled

MORE IN BREAKING NEWS
SHOW MORE