ഇറാന്റെ മന്ത്രിയെ വിളിച്ചു; പിടിച്ചെടുത്ത കപ്പലിലുള്ള ഇന്ത്യക്കാരെ കാണാന്‍ അനുവദിക്കും

ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിലുള്ള പൗരന്‍മാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമിര്‍ അബ്ദുല്ലഹെയ്‌നുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്. മലയാളികളടക്കം 17 ഇന്ത്യക്കാരാണ് എംഎസ്‌സി ഏരീസ് എന്ന ചരക്കുകപ്പലിലുള്ളത്. മിനിഞ്ഞാന്നാണ് ഇസ്രയേല്‍ ശതകോടീശ്വരന്‍ ഇയാല്‍ ഓഫറിന്‍റെ കീഴിലുള്ള സൊഡിയാക് ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം കീഴ്പ്പെടുത്തിയത്. ഹോര്‍മൂസ് കടലിടുക്കില്‍വച്ച് കീഴ്പ്പെടുത്തിയ കപ്പല്‍ നിലവില്‍ ഇറാന്‍ തീരത്താണുള്ളത്. ഇന്നലെ രാത്രിയാണ് എസ്.ജയശങ്കര്‍ ഇറാന്‍–ഇസ്രയേല്‍ വിദേശകാര്യമന്ത്രിമാരെ വിളിച്ചത്. 

Iran allows Indian authorities to meet 17 crew members of seized cargo vessel