നാട്ടിലെത്തുന്ന ദിവസം കാത്ത് ഡേവിഡും പ്രിന്‍സും; മടക്കം ഉടന്‍; താല്‍കാലിക രേഖകള്‍ നല്‍കും

മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തി  യുദ്ധഭൂമിയില്‍ പരുക്കേറ്റ മലയാളികള്‍ക്ക് നാട്ടിലേയ്ക്ക് മടങ്ങാന്‍ വഴിയൊരുങ്ങുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മുത്തപ്പനും മോസ്കോയിലെ എംബസിയിലെത്തി. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടെ ഇവര്‍ക്ക് താല്‍ക്കാലിക യാത്രാരേഖകള്‍ നല്‍കും. ഉടന്‍ നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡേവിഡ് മനോരമന്യൂസിനോട് പറഞ്ഞു. മനുഷ്യക്കടത്തില്‍ കുടുങ്ങി റഷ്യയിലെത്തിയ ഇവരുടെ ദുരിതം മനോരമ ന്യൂസ് പുറത്തുകൊണ്ടുവന്നതിനെത്തുടര്‍ന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ ഇടപെടല്‍. മറ്റ് മലയാളികളെ കൊണ്ടുവരുന്നതില്‍ റഷ്യയുമായി ആശയവിനിമയം തുടരുന്നുവെന്ന് വിദേശകാര്യമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.  മനോരമ ന്യൂസ് ബിഗ് ഇംപാക്ട്.

അതേസമയം, ഡേവിഡിന് തിരിച്ചെത്താന്‍ വഴിയൊരുങ്ങിയതില്‍ ആശ്വാസമുണ്ടെന്നും യുദ്ധഭൂമിയില്‍ കുടുങ്ങിയ മറ്റുള്ളവരെ കൂടി രക്ഷിക്കണമെന്നും അമ്മ അരുള്‍മേരി പറഞ്ഞു. കഴിഞ്ഞ 21 നാണ് യുദ്ധത്തിനിടെ പരുക്കേറ്റ മലയാളികളുടെ വിവരം മനോരമ ന്യൂസിലൂടെ പുറം ലോക മറിഞ്ഞത്. സെക്യൂരിറ്റി ജോലിക്കെന്ന് പറഞ്ഞ് കൊണ്ടുപോയി  നിര്‍ബന്ധിതമായി യുക്രെയ്നെതിരെ യുദ്ധം ചെയ്യാനുളള കൂലിപ്പട്ടാളത്തില്‍ ചേര്‍ക്കുകയായിരുന്നു. മലയാളി ഏജന്റുമാരാണ് കബളിപ്പിച്ചത്. 4 മലയാളികളടക്കം 140 ഇന്ത്യക്കാര്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. 

Malayali men stranded in Russia to be repatriated soon