ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ ഹൈക്കോടതി ജഡ്ജിമാരുടെ പരിശോധന

ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലെ പ്രവർത്തന പുരോഗതി വിലയിരുത്തി ഹൈക്കോടതി ജഡ്ജിമാർ. ജസ്റ്റിസുമാരായ ബെച്ചുകുര്യൻ തോമസിന്‍റെയും പി ഗോപിനാഥിന്‍റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ബയോമൈനിങ് പ്ലാന്‍റിന്‍റെ പ്രവർത്തനവും തീപിടിത്തം ഉണ്ടായാൽ അത് നിയന്ത്രിക്കാൻ ഒരുക്കിയ സംവിധാനങ്ങളടക്കം ജഡ്ജിമാർ പരിശോധിച്ചു. ബ്രഹ്മപുരം മാലിന്യപ്ലാൻ്റിൽ തീപിടിത്തം ഉണ്ടായി ഒരു വർഷം പിന്നിട്ട സാഹചര്യത്തിലാണ് പ്ലാൻ്റിലെ പ്രവർത്തനങ്ങൾ ജഡ്ജിമാർ നേരിട്ടെത്തി വിലയിരുത്തിയത്. ബിപിസിഎല്ലിൻ്റെ പുതിയ പ്ലാൻ്റിനായി ഏറ്റെടുത്ത സ്ഥലവും നിർമാണ പുരോഗതിയും സംഘം നിരീക്ഷിച്ചു. ഇനിയൊരു തിപിടിത്തം ഉണ്ടായാൽ അത് മറികടക്കാൻ എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബ്രഹ്മപുരത്തെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർ ജഡ്ജിമാർക്ക് വിശദീകരിച്ച് നൽകി.

High Court Judges Inspect Brahmapuram Plant