ബ്രഹ്മപുരത്തെ തീ പിടിത്തത്തിന് ഒരു വര്‍ഷം; അന്നത്തെ കാഴ്ചകള്‍

കൊച്ചി ബ്രഹ്മപുരം മാലിന്യപ്ളാന്‍റില്‍ വൻ തീപിടിത്തമുണ്ടായിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. ജനജീവിതം ദുസ്സഹമാക്കി പ്ളാന്റിൽനിന്നുയർന്ന തീയും കടുത്ത പുകയും രണ്ടാഴ്ചയോളമെടുത്താണ്  കെടുത്താനായത്. ഒരു വർഷത്തിനിപ്പുറം പ്ളാന്റിനുള്ളിൽ ബയോ മൈനിങ് തുടരുകയാണെങ്കിലും കടുത്ത ചൂടിൽ എപ്പോൾ വേണമെങ്കിലും വലിയ തീപിടിത്തമുണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.

പ്ളാസ്റ്റിക് കത്തി ഉയർന്ന പുകയിലൂടെ ശ്വാസംമുട്ടി നടന്ന കൊച്ചിക്കാർ. ചുമയും ശ്വാസതടസവും തലവേദനയുമെല്ലാമായി ഗതികെട്ട ദിനങ്ങൾക്ക് ഒരാണ്ട് പൂർത്തിയാകുന്നു. തീ നിയന്ത്രിക്കുന്നതിലും അതിന്റെ പ്രത്യാഘാതങ്ങൾ മനസ്സിലാക്കുന്നതിലും ജില്ലാ കലക്ടറും കോർപറേഷൻ നേതൃത്വവും സർക്കാരുമടക്കം പരാജയപ്പെട്ടപ്പോൾ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ബയോ മൈനിങ്ങിനൊപ്പം ബിപിസിഎൽ സ്ഥാപിക്കുന്ന പുതിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ളാന്റിന്റെ നിർമാണത്തിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും ബ്രഹ്മപുരത്ത് തുടരുന്നുണ്ടെന്നതാണ് ഒരു വർഷത്തിനിപ്പുറമുള്ള ചിത്രം. ഇതിനിടയിൽ പ്ളാന്റിൽ കെട്ടിക്കിടക്കുന്ന പ്ളാസ്റ്റിക് മാലിന്യം പലവട്ടം തീപിടിച്ചെങ്കിലും കെടുത്തി. കടുത്ത ചൂട് കണക്കിലെടുത്ത് ഫയർഫോഴ്സ് യൂണിറ്റും പ്ളാന്റിൽ ഉണ്ടെങ്കിലും വലിയ തീപിടിത്തം നേരിടാൻ നഗരസഭയും ജില്ലാ ഭരണകൂടവും സജ്ജരാണൊയെന്ന് കണ്ടറിയണം.

ഉറവിട മാലിന്യസംസ്കരണത്തിനടക്കം വലിയ നടപടികൾക്ക് നഗരസഭയും ജില്ലാ ഭരണകൂടവും നടപടികൾ എടുത്തെങ്കിലും ഇവയുമായി ജനങ്ങൾ പൂർണമായി കൈകോർക്കേണ്ട സാഹചര്യം പ്രസക്തമാണ്.

one year since the massive fire at the Brahmapuram waste plant

Enter AMP Embedded Script