സോഷ്യൽ ഫോറസ്ട്രിക്ക് ഓഫീസ്; മരം വെട്ടാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു

high court
SHARE

കൊച്ചിയിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് ഓഫീസ് നിർമ്മിക്കാൻ മരം വെട്ടാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. 59 മരങ്ങൾ വെട്ടാനുള്ള നീക്കമാണ് ഹൈക്കോടതി ചൊവാഴ്ച വരെ തടഞ്ഞത്. മരം വെട്ടാൻ അനുമതി നൽകിയതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ദേവൻ ചന്ദ്രന്റെ ഇടപെടൽ.  കൊച്ചി മേയർ അധ്യക്ഷനായ ട്രീ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് മരം മുറിക്കാൻ അനുമതി നൽകിയത്. ഇടപ്പള്ളി ക്യാംപസിലെ 96 സെന്റ് സ്ഥലത്ത് നിന്നാണ് 59 മരങ്ങൾ മുറിച്ചുമാറ്റാനുള്ള നീക്കം. വിഷയത്തിൽ കൊച്ചി കോർപ്പറേഷനോടും വനംവകുപ്പിനോടും ജസ്റ്റിസ് കോടതി വിശദീകരണം തേടി. ഹർജി ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും. കെഎസ്ഇബിയുടെ ആവശ്യപ്രകാരം 30 മരം മുറിക്കാനുള്ള അനുമതിയും ട്രീ കമ്മിറ്റി നൽകിയിരുന്നു. 

The High Court stopped the move to cut the tree

MORE IN BREAKING NEWS
SHOW MORE