വനാതിര്‍ത്തികളില്‍ മൃഗങ്ങളെ വളര്‍ത്തുന്നതില്‍ നിയന്ത്രണം ആലോചിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്. ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തദ്ദേശപ്രതിനിധികള്‍ ഇതിനോട് യോജിച്ചെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത 27ല്‍ 15 തീരുമാനങ്ങള്‍ നടപ്പാക്കി. വനാതിര്‍ത്തികളില്‍ 250 ക്യാമറകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി ഇന്ന് തുടങ്ങി. സ്വാഭാവിക ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കും. ജില്ലാതലത്തില്‍ മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. ആര്‍.ആര്‍.ടി. ടീമുകളുടെ എണ്ണം കൂട്ടും. രണ്ട് പുതിയ ഫോറസ്റ്റ് സ്റ്റേഷന്‍ സ്ഥാപിക്കാനും യോഗത്തില്‍ തീരുമാനമായി.